തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബോക്‌സോഫീസ്; 35 ദിവസത്തെ കേരള കളക്ഷന്‍!!

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബ്ലോക്ബസ്റ്റര്‍ ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞു.

By സാന്‍വിയ

ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബ്ലോക്ബസ്റ്റര്‍ ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞു.

2017ല്‍ പുറത്തിറങ്ങിയ മലയാള സിനിമയിലെ പ്രേക്ഷക മനസുകള്‍ കീഴടക്കിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തൊണ്ടിമുതലും ദൃക്‌സാക്ഷികളും കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് നേടിയത്. ബോക്‌സോഫീസിലും നല്ല കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരള ബോക്‌സോഫീസ് കളക്ഷന്‍.. തുടര്‍ന്ന് വായിക്കൂ...

ഏറ്റവും കൂടുതല്‍ കളക്ഷന്‍

ഏറ്റവും കൂടുതല്‍ കളക്ഷന്‍

കേരളത്തിലെ ബോക്‌സോഫീസുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം ഈ വര്‍ഷം തിയേറ്ററുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്.

35 ദിവസത്തെ കളക്ഷന്‍

35 ദിവസത്തെ കളക്ഷന്‍

ഇപ്പോഴിതാ ചിത്രം 35 ദിവസംകൊണ്ട് ബോക്‌സോഫീസിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. ജൂലൈ 14ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇതിനോടകം 17 കോടി ബോക്‌സോഫീസില്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദിലീഷ് പോത്തന്‍ കളക്ഷന്‍

ദിലീഷ് പോത്തന്‍ കളക്ഷന്‍

35 ദിവസംകൊണ്ട് 17.28 കോടി കളക്ഷനാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബോക്‌സോഫീസില്‍ നേടിയെടുത്തത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

കോമഡി ത്രില്ലര്‍-ആദ്യ കളക്ഷന്‍

കോമഡി ത്രില്ലര്‍-ആദ്യ കളക്ഷന്‍

കോമഡി ത്രില്ലറായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും റിലീസ് ചെയ്ത ആദ്യ ദിനം കേരള ബോക്‌സോഫീസില്‍ നിന്ന് 1.51 കോടിയാണ് ബോക്‌സോഫീസില്‍ നേടിയെടുത്തത്.

9 ദിവസംകൊണ്ട്

9 ദിവസംകൊണ്ട്

റിലീസ് ചെയ്ത 9 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം പത്ത് കോടി ബോക്‌സോഫീസില്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത് നിന്നും തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഏറ്റവും മികച്ച കളക്ഷനാണ് നേടിയെടുത്തത്. കേരളത്തിന് പുറത്തുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല.

റെക്കോര്‍ഡ് തകര്‍ക്കും

റെക്കോര്‍ഡ് തകര്‍ക്കും

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച മഹേഷിന്റെ പ്രതികാര റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X