»   » പ്രതികാര റെക്കോര്‍ഡുകള്‍ തകര്‍ക്കും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, നാലു ദിവസത്തെ കളക്ഷന്‍!!

പ്രതികാര റെക്കോര്‍ഡുകള്‍ തകര്‍ക്കും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, നാലു ദിവസത്തെ കളക്ഷന്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത സംവിധായകനാണ് ദിലീഷ് പോത്തന്‍. തുടര്‍ച്ചയായി വെള്ളിത്തിരയില്‍ ചില പരാജയങ്ങള്‍ നേരിട്ട ഫഹദിന് മഹേഷിന്റെ പ്രതികാരം വലിയൊരു ആശ്വാസമായിരുന്നു. അഭിനയംകൊണ്ട് പ്രേക്ഷകരുടെ മനം കവരുന്ന ഫഹദ് ഫാസിലിന് അഭിനയിച്ച പടങ്ങള്‍ തിയേറ്ററുകളില്‍ വിജയിപ്പിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്തായാലും അഭിനയംക്കൊണ്ടും സംവിധാനംകൊണ്ടും മികച്ച ഒരു ചിത്രമായി പ്രേക്ഷകര്‍ മഹേഷിന്റെ പ്രതികാരത്തെ സ്വീകരിച്ചു.

മഹേഷിന്റെ പ്രതികാരത്തിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയും പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം കാത്തു സൂക്ഷിക്കുന്നത് തന്നെ. നാലു ദിവസത്തെ തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും കളക്ഷൻ മഹേഷിന്റെ പ്രതികാരത്തിന്റെ കളക്ഷനെ തകര്‍ക്കും എന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ റിപ്പോര്‍ട്ട്

റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെയും നാലു ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ മാത്രം കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

ആദ്യ ദിവസത്തെ കളക്ഷന്‍

ജൂണ്‍ 30നാണ് ദിലീഷ് പോത്തന്റെ രണ്ടാമത്തെ സംവിധാന സംരഭമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയേറ്ററുകളില്‍ പ്രദര്‍ശത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യദിനം 1.51 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടത്.

റോള്‍ മോഡല്‍ കളക്ഷന്‍

ഈദ് റിലീസായി എത്തിയ മറ്റൊരു ചിത്രമായിരുന്നു ഫഹദ് ഫാസിലിന്റെ റോള്‍ മോഡല്‍. റിലീസ് ചെയ്ത ആദ്യ ദിവസം 1.29ആയിരുന്നു ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. റോള്‍ മോഡല്‍ കളക്ഷനെ കടത്തിവെട്ടിയാണ് ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും 1.51 കോടി ബോക്‌സോഫീസില്‍ നേടിയത്.

നാലു ദിവസത്തെ കളക്ഷന്‍

ചിത്രത്തിന്റെ നാലു ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്. 6.22 കോടിയാണ് ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ നാലു ദിവസംകൊണ്ട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

പ്രതികാര റെക്കോര്‍ഡുകള്‍ തകര്‍ക്കും

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മഹേഷിന്റെ പ്രതികാരത്തിന്റെ കളക്ഷനെ മറികടക്കുമെന്നാണ് അറിയുന്നത്. രണ്ടു ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും പ്രേക്ഷകര്‍ക്ക് ലഭിച്ച ഹൈപ്പ് ചെറുതല്ല.

English summary
Thondimuthalum Driksakshiyum Box Office: 4 Days Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam