»   » ഫഹദ് ഫാസിലിന്റെ സിനിമകളില്‍ കോടികള്‍ വാരിക്കൂട്ടിയത് ഏത് സിനിമയാണെന്ന് അറിയാമോ? അതും 55 ദിവസം കൊണ്ട്

ഫഹദ് ഫാസിലിന്റെ സിനിമകളില്‍ കോടികള്‍ വാരിക്കൂട്ടിയത് ഏത് സിനിമയാണെന്ന് അറിയാമോ? അതും 55 ദിവസം കൊണ്ട്

Posted By: Teresa John
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്റെ സിനിമകള്‍ക്ക് കിട്ടിയ മികച്ച പ്രതികരണം മറ്റ് സംവിധായകന്മാര്‍ക്ക് ആര്‍ക്കും തന്നെ കിട്ടിയിട്ടില്ല. തന്റെ സിനിമയുടെ എല്ലാ വശത്തും ശ്രദ്ധിച്ച് സിനിമ സംവിധാനം ചെയ്യുന്നതാണ് പോത്തേട്ടന്റെ മിടുക്ക്. രണ്ട് സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും രണ്ടും സൂപ്പര്‍ ഹിറ്റായിരുന്നു.

ആസിഫ് അലിയുടെ ഭാഗ്യവും അനിയന്‍ അസ്‌കര്‍ അലിയുടെ കാമുകിയുമായി അപര്‍ണ ബാലമുരളി!

ഫഹദ് ഫാസിലിനെയും സൂരാജ് വെഞ്ഞാറാംമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും ജൂലൈ 14 നായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. റിലീസ് ചെയ്ത് 55 ദിവസം പൂര്‍ത്തിയാക്കിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?

തൊണ്ടിമുതലും ദൃക്‌സാക്ഷിയും


ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് രണ്ടാമത്തെ സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറാംമൂടുമായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

മികച്ച കളക്ഷന്‍


ജൂലൈ 14 ന് തിയറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയായിരുന്നു പ്രദര്‍ശനം തുടര്‍ന്നിരുന്നത്. മാത്രമല്ല ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരുകയും ചെയ്തിരിക്കുകയാണ്.

55 ദിവസത്തെ കളക്ഷന്‍


ചിത്രം 55 ദിവസം കൊണ്ട് 18 കോടിയുടെ അടുത്ത് കളക്ഷന്‍ നേടിയിരിക്കുകയാണ്. 20 കോടിയിലേക്ക് ചിത്രം അതിവേഗം എത്തുമെന്നാണ് കരുതുന്നത്.

ഫഹദ് ഫാസിലിന്റെ ഹിറ്റ് സിനിമ


ഫഹദ് ഫാസിലിന്റെ കരിയറില്‍ തന്നെ മികച്ച കളക്ഷനാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്.

ദിലീഷ് ഫഹദ് കൂട്ടുകെട്ട്


ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ആദ്യം പുറത്തിറക്കിയ മഹേഷിന്റെ പ്രതികാരം സൂപ്പര്‍ ഹിറ്റായിരുന്നു.

കോമഡി ത്രില്ലര്‍


തൊണ്ടിമുതലും ദൃക്‌സാക്ഷിയും കോമഡി ത്രില്ലര്‍ സിനിമയായിട്ടാണ് നിര്‍മ്മിച്ചത്. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 1.51 കോടിയായിരുന്നു നേടിയിരുന്നത്.

കുറഞ്ഞ ബജറ്റില്‍

തെണ്ടിമുതലും ദൃക്‌സാക്ഷിയും കുറഞ്ഞ ബജറ്റിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. ഇതോടെ കുറഞ്ഞ ബജറ്റില്‍ ഇത്ര വേഗം കോടികള്‍ വാരിക്കുട്ടിയ സിനിമ എന്ന പട്ടികയിലേക്കാണ് സിനിമ ഉയര്‍ന്നിരിക്കുന്നത്.

English summary
Thondimuthalum Driksakshiyum Box Office: 55 Days Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam