തൊണ്ടിമുതലും ദൃക്‌സാക്ഷിയും; 13 ദിവസത്തെ കൊച്ചി മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍!!

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

By സാൻവിയ

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ജൂണ്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കൊച്ചി മള്‍ട്ടിപ്ലക്‌സ് തിയേറ്റുകളില്‍ നിന്ന് മികച്ച വിജയം.

ചിത്രം ഒരു കോടി രൂപ ബോക്‌സോഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. മലയാള സിനിമയുടെ പ്രധാന വരുമാന സ്രോതസായ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമായാണ് ഒരു കോടി ബോക്‌സോഫീസില്‍ നേടിയത്.

 ഉടന്‍ തന്നെയുണ്ടാകും

ഉടന്‍ തന്നെയുണ്ടാകും

ഫഹദ് ഫാസിലിന്റെ നാലാമത്തെ ചിത്രമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മികച്ച കളക്ഷന്‍ നേടുന്നത്. ഉടന്‍ തന്നെ ചിത്രത്തിന്റെ വിശദമായ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നാണ് അറിയുന്നത്.

കേരള മൊത്തം കളക്ഷന്‍-ആദ്യ ദിവസം

കേരള മൊത്തം കളക്ഷന്‍-ആദ്യ ദിവസം

റിലീസ് ചെയ്ത ആദ്യ ദിവസവും ചിത്രത്തിന് ഏറ്റവും മികച്ച കളക്ഷനാണ് നേടി കൊടുത്തത്. 1.51 കോടിയാണ് ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം ബോക്‌സോഫീസില്‍ നേടിയത്.

മൂന്ന് ദിവസത്തെ കളക്ഷന്‍

മൂന്ന് ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിവസം 1.51 കോടി കളക്ഷന്‍ നേടിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നുമാത്രമായി 29 ലക്ഷത്തിന് മുകളില്‍ കളക്ട് ചെയ്തു.

നാലു ദിവസം-കളക്ഷന്‍

നാലു ദിവസം-കളക്ഷന്‍

റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോഴുള്ള ചിത്രത്തിന്റെ കളക്ഷന്‍ ആറു കോടിയാണ്. 6.22 കോടി ബോക്‌സോഫീസില്‍ നേടിയതായാണ് റിപ്പോര്‍ട്ട്.

 ആദ്യവാര കളക്ഷന്‍

ആദ്യവാര കളക്ഷന്‍

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ എട്ടു കോടിയാണ് തൊണ്ടിമുതലും ബോക്‌സോഫീസില്‍ നേടിയത്. കുടുംബ പ്രേക്ഷകരെയാണ് ചിത്രം കൂടുതല്‍ ആകര്‍ഷിച്ചത്. കേരളത്തിന് പുറത്തുള്ള കളക്ഷന്‍ ഉടന്‍ പുറത്ത് വിടും.

 തിരക്കഥ

തിരക്കഥ

സജി പാഴൂരും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്‌കരനായിരുന്നു.

കഥാപാത്രങ്ങള്‍

കഥാപാത്രങ്ങള്‍

നിമിഷ സജയനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X