»   » തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയേറ്ററുകളില്‍ തകര്‍ക്കുന്നു, കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍!!

തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയേറ്ററുകളില്‍ തകര്‍ക്കുന്നു, കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് മികച്ച പ്രതികരണം. ജൂണ്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ഫഹദും ദിലീഷ് പോത്തനും ആദ്യമായി ഒന്നിച്ച മഹേഷിന്റെ പ്രതികാര റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇപ്പോഴിതാ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ലഭിച്ച ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. ഈ വര്‍ഷം പുറത്തിറങ്ങി കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലാണിപ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടിലൂടെ തുടര്‍ന്ന് വായിക്കാം..


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ അഞ്ചു ദിവസം

ഫോറം കേരള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തൊണ്ടിമുതലും ദൃക്‌സാക്ഷിയും അഞ്ചു ദിവസംകൊണ്ട് 45.99 ലക്ഷമാണ് ബോക്‌സോഫീസില്‍ നേടിയെടുത്തത്.


മൂന്ന് ദിവസം-കൊച്ചി മള്‍ട്ടിപ്ലക്‌സ്

മൂന്ന് ദിവസംകൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും 29.27 ലക്ഷമാണ് ബോക്‌സോഫീസില്‍ നേടിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് 6 ലക്ഷം ഉടന്‍ എത്തുമെന്നാണ് അറിയുന്നത്.


മഹേഷിന്റെ പ്രതികാര വിജയം

ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ ചിത്രമായ മഹേഷിന്റെ പ്രതികാരം ബോക്‌സോഫീസില്‍ മികച്ച പ്രകടനമായിരുന്നു. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു.


ആദ്യ ദിവസം- കേരള കളക്ഷന്‍

ജൂണ്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 1.51 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്.


നാലു ദിവസം-കളക്ഷന്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെ നാലു ദിവസത്തെ കളക്ഷന്‍ പുറത്ത് വിടുമ്പോള്‍ 6.22 കോടി ബോക്‌സോഫീസില്‍ നേടി.


റോള്‍ മോഡല്‍

അതേസമയം ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ഫഹദിന്റെ റോള്‍ മോഡല്‍സിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 9 ദിവസംകൊണ്ട് ചിത്രം 5.49 കോടി ബോക്‌സോഫീസില്‍ നേടി.


English summary
Thondimuthalum Driksakshiyum Is Racing Ahead At Kochi Multiplexes!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam