»   » തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഏഴു ദിവസത്തെ കൊച്ചി മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍!!

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഏഴു ദിവസത്തെ കൊച്ചി മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ജൂണ്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസിലും നല്ല കളക്ഷനാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിവസം 1.51 കോടി രൂപയാണ് ചിത്രം കേരളത്തിലെ മൊത്തം തിയേറ്ററുകളില്‍ നിന്ന് നേടിയെടുത്തത്.

റിലീസ് ചെയ്ത് ആറു ദിവസം പിന്നിടുമ്പോള്‍ 6.22 കോടിയായിരുന്നു ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ മൂന്ന് ദിവസത്തെ കളക്ഷന്‍ 29.27 ലക്ഷമാണ്. അഞ്ചു ദിവസത്തെ കളക്ഷന്‍ 45.99 ലക്ഷവും ബോക്‌സോഫീസില്‍ നേടി.


thondimuthalum-driksakshiyum

ഏഴു ദിവസംകൊണ്ട് 60 ലക്ഷത്തിന് മുകളിലാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും നേടിയെടുത്തത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവിലെ പ്രകടനം തുടര്‍ന്നാല്‍ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രം എന്ന പട്ടികയിലേക്ക് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എത്തും.


സജി പാഴൂരും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

English summary
Thondimuthalum driksakshiyum kochi multiplex box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam