»   » തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും പിന്നിലെ പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് ഇതായിരുന്നു!!! കാണാം...

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും പിന്നിലെ പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് ഇതായിരുന്നു!!! കാണാം...

Posted By: Karthi
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരത്തിന് ശേഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മഹേഷിന്റെ പ്രതികാരത്തിലെ പോത്തേട്ടന്‍സ് മാജിക് തൊണ്ടിമുതലിലും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്. ജൂണ്‍ 30ന് തിയറ്ററിലെത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി പ്രദര്‍ശനം തുടരുകയാണ്.

Thondimuthalum Driksakshiyum

തൊണ്ടിമുതലിലെ പോത്തേട്ടന്‍സ് ബ്രില്യന്‍സ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിംഗ് വീഡിയോ സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരത്തിലെ ടീം വീണ്ടും ഒന്നിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സജീവ് പാഴൂര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറുടെ റോളില്‍ മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരനുമുണ്ട്. 

ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതുമുഖം നിമിഷ സജയനാണ് നായിക. ഒരു പോലീസ് സ്‌റ്റേഷന്റെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്ന ചിത്രത്തില്‍ ഒരുപിടി യഥാര്‍ത്ഥ പോലീസുകാരും വേഷമിടുന്നു. 

മേക്കിംഗ് വീഡിയോ കാണാം...

English summary
The making video of Thondimuthalum Driksakshiyum was released today by director Dileesh Pothan. Any movie is a result of collective team work and the making videos shows the actual involvement of every crew member under the guidance of the filmmaker.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam