പുലിമുരുകനോട് മത്സരിച്ച് തോപ്പില്‍ ജോപ്പന്‍ നാല് ദിവസം കൊണ്ട് നേടിയ കലക്ഷന്‍
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പമാണ് മെഗാസ്റ്റാറിന്റെ തോപ്പില്‍ ജോപ്പനും തിയേറ്ററുകളിലെത്തിയത്. ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.
ചരിത്രം തിരുത്തിയെഴുതി മോഹന്‍ലാല്‍; അഞ്ച് ദിവസം കൊണ്ട് പുലിമുരുകന്‍ നേടിയത്
ചെറിയ ബജറ്റില്‍, കുറഞ്ഞ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ തോപ്പില്‍ ജോപ്പനും മോശമല്ലാത്ത രീതിയില്‍ കലകന്‍ നേടുന്നുണ്ട്. നാല് ദിവസം കൊണ്ട് തോപ്പില്‍ ജോപ്പന്‍ നേടിയ കലക്ഷന്‍ എത്രയാണെന്ന് നോക്കാം

എട്ട് കോടി എന്ന് സംവിധായകന്‍
നാല് ദിവസം കൊണ്ട് തോപ്പില്‍ ജോപ്പന്‍ 8.43 കോടി രൂപ നേടി എന്ന് സംവിധായകന്‍ ജോണി ആന്റണി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. വിതരണാവകാശത്തിലൂടെ ലഭിച്ചത് 4.02 കോടിയാണെന്നും നെറ്റ് കലക്ഷന്‍ 6.71 കോടിയാണെന്നും സംവിധായകന്‍ പറയുന്നു.

കുറഞ്ഞ ചെലവില്‍
25 കോടി ചെലവിട്ട് ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച പുലിമുരുകനൊപ്പമാണ് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ എത്തിയത്. 6 കോടി ചെലവില്‍ നൗഷാദ് ആലത്തൂര്‍ നിര്‍മിച്ച തോപ്പില്‍ ജോപ്പന്‍ 109 തിയേറ്ററുകളിലായാണ് പ്രദര്‍ശനത്തിനെത്തിയത്.

ആദ്യ ദിവസത്തെ കലക്ഷന്‍
പുലിമുരുകനെ പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തോട് മത്സരിച്ച് തോപ്പില്‍ ജോപ്പന്‍ ആദ്യ ദിവസം തന്നെ 1.55 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി. അതേ സമയം ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

മികച്ച പ്രതികരണം
തിയേറ്ററുകള്‍ അധികം ലഭിയ്ക്കാത്തതും പുലിമുരുകന് ലഭിയ്ക്കുന്ന ഹൈപ്പുമാണ് തോപ്പില്‍ ജോപ്പന് വിനയാകുന്നത്. സിനിമയ്ക്ക് മികച്ച നിരൂപണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്. കുടുംബത്തോടൊപ്പം പോയിരുന്നു കാണാവുന്ന മികച്ച കോമഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം.
പുലിമുരുകനിലെ ഫോട്ടോസിനായി


Click it and Unblock the Notifications