»   » ഒരു കുഴപ്പവും വിചാരിക്കേണ്ട, തോപ്പില്‍ ജോപ്പന്‍ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളുന്ന ചിത്രം; മമ്മൂട്ടി

ഒരു കുഴപ്പവും വിചാരിക്കേണ്ട, തോപ്പില്‍ ജോപ്പന്‍ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളുന്ന ചിത്രം; മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

കസബയ്ക്ക് ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തോപ്പില്‍ ചിത്രം. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. ചിത്രം ഒരു കൊലമാസ് ചിത്രമായിരിക്കുമെന്ന് മമ്മൂട്ടി പറയുന്നു.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ വച്ചാണ് മമ്മൂട്ടി പറഞ്ഞത്. ചിത്രത്തിന്റെ പേര് കേട്ടതുക്കൊണ്ടും പോസ്റ്ററില്‍ എഴുതി വച്ചതു കണ്ടിട്ടും കുഴപ്പമൊന്നും വിചാരിക്കേണ്ടന്നും കുടുംബത്തില്‍ കയറ്റാവുന്ന ചിത്രമാണ് ഇതെന്നും മമ്മൂട്ടി ചടങ്ങില്‍ പറഞ്ഞു.


കുടുംബത്തോടെ വരാം

'കുടുംബത്തോടെ വന്ന് കാണാന്‍ കൊള്ളാവുന്ന ചിത്രമാണ്. വേണമെങ്കില്‍ കുടുംബത്തിലേക്ക് കൊണ്ടു പോകാം'. അതായത് ജോപ്പനെ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്ന ആളാണ്. അതുക്കൊണ്ട് ഇതൊക്കെ മനസില്‍ വച്ചായിരിക്കണം സിനിമ കാണേണ്ടതെന്നും മമ്മൂട്ടി ചടങ്ങില്‍ പറഞ്ഞു.


എല്ലാവരും കാണണം

എല്ലാവരുടെയും നാവിന്റെ രൂചികള്‍ വേറെയാണ്. എരിവും പുളിയും ഉപ്പും എല്ലാവര്‍ക്കും ഒരുപോലെയായിരിക്കില്ല. ചിര്‍ക്ക് കുറഞ്ഞ് പോയെന്ന് കൂടി പോയെന്നോ തോന്നിയേക്കാം. ഇത് ഒരു സിനിമയാണ് ഇതിലും ചെറിയ കുറ്റങ്ങളും കുറവുകളൊക്കെയുണ്ടാവും. എങ്കിലും എല്ലാവരും ആസ്വദിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്-മമ്മൂട്ടി.


നല്ല ഗാനങ്ങള്‍

ചിത്രത്തില്‍ നല്ല ഗാനങ്ങളുണ്ട്. ആസ്വദിക്കാം. മമ്മൂട്ടി പറഞ്ഞു.


പ്രദേശിക ഭാഷകള്‍

ചിത്രത്തില്‍ ഒത്തിരി പ്രാദേശിക ഭാഷാ പ്രയോഗങ്ങളുണ്ട്. തൊടുപുഴ മുതല്‍ പത്തനത്തിട്ട വരെയുള്ള ജില്ലകളിലെ ഭാഷപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അച്ഛായന്‍ ഭാഷ ശൈലിയില്‍ നിന്ന് ചെറിയ വ്യത്യാസം ഇതിനുണ്ടെന്നും മമ്മൂട്ടി പറയുന്നു.


ചടങ്ങില്‍ പങ്കെടുത്തവര്‍

മമ്മൂട്ടി, ജയറാം, ജോണി ആന്റണി, മേജര്‍ രവി, ബെന്നി പി നായരമ്പലം, സാദ്ദിഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണൂ...

English summary
Thoppil Joppan audio launch programme.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam