»   » മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ആ കടമ്പയും കടന്നു!

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ആ കടമ്പയും കടന്നു!

By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ഹിറ്റ് ചിത്രം ഓര്‍ഡിനറിയുടെ തിരക്കഥ ഒരുക്കിയ നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


thoppil-joppan-censored-05

മംമ്തയും ആന്‍ഡ്രിയയുമാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകന്‍, സലിം കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ അലന്‍സിയര്‍, സാജു നവോദയ, ബേബി അക്ഷര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്. മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം പുലിമുരുകന്‍ റിലീസ് ചെയ്യുന്നതും അതേ ദിവസം തന്നെയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രം ഒരേ ദിവസം തിയേറ്ററില്‍ എത്തുന്നത്.

English summary
Thoppil Joppan Bags A Clean U Certificate From Censor Board.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam