വൈറ്റിനേക്കാളും ഭേദം, തോപ്പില്‍ ജോപ്പന്റെ കേരളത്തിലെ കളക്ഷന്‍!

By Sanviya

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തി. കുടുംബ പ്രേക്ഷകരാണ് കൂടുതലും ചിത്രം കാണാന്‍ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. 1.55 കോടി ചിത്രം ബോക്‌സോഫീസില്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിച്ച കളക്ഷനാണിത്.

വൈറ്റിനേക്കാള്‍ ഭേദം

വൈറ്റിനേക്കാള്‍ ഭേദം

മമ്മൂട്ടിയുടെ തൊട്ട് മുമ്പ് തിയേറ്ററുകളില്‍ എത്തിയ വൈറ്റിന്റെ കളക്ഷനേക്കാള്‍ തോപ്പില്‍ ജോപ്പന്‍ ബോക്‌സോഫീസില്‍ നേടിയിട്ടുണ്ട്. എറണാകുളം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമായി 65 ലക്ഷം രൂപ ചിത്രത്തിന് ലഭിച്ചു.

മമ്മൂട്ടി-ജോണി ആന്റണി

മമ്മൂട്ടി-ജോണി ആന്റണി

താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിച്ച ചിത്രമാണ് തോപ്പില്‍ ജോപ്പന്‍.

തിരക്കഥ

തിരക്കഥ

സൂപ്പര്‍ഹിറ്റ് ചിത്രമായ ഓര്‍ഡിനറി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ നിഷാദ് കോയയാണ് തോപ്പില്‍ ജോപ്പന്റെ തിരക്കഥ ഒരുക്കിയത്.

നായികമാര്‍

നായികമാര്‍

മംമ്തയും ആന്‍ഡ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍.

മമ്മുക്കയുടെ ഫോട്ടോസിനായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X