»   » തോപ്പില്‍ ജോപ്പന്‍ ആയിരിക്കുമോ മമ്മൂട്ടിയുടെ കരിയറില്‍ ഇനി ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റ്?

തോപ്പില്‍ ജോപ്പന്‍ ആയിരിക്കുമോ മമ്മൂട്ടിയുടെ കരിയറില്‍ ഇനി ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റ്?

Posted By: Rohini
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ തോപ്പില്‍ ജോപ്പന്‍ മികച്ച പ്രതികരണങ്ങളും ബോക്‌സോഫീസ് കലക്ഷനും നേടി മുന്നേറുകയാണ്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകനോട് മത്സരിച്ചാണ് തോപ്പില്‍ ജോപ്പന്റെ മുന്നേറ്റം. നാല് ദിവസത്തിനുള്ളില്‍ ജോപ്പന്‍ 8.43 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി.

ഇതുവരെ ഒരു മമ്മൂട്ടി ചിത്രം പോലും മുപ്പത് കോടി കടന്നിട്ടില്ല എന്നാണ് വിലയിരുത്തല്‍. തോപ്പില്‍ ജോപ്പനില്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ട്. ജോപ്പന്‍ എങ്കിലും മുപ്പത് കോടി കടക്കും എന്നാണ് പ്രതീക്ഷ. മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

കേരളവര്‍മ്മ പഴശ്ശിരാജ

2009 ല്‍ റിലീസ് ചെയ്ത കേരള വര്‍മ്മ പഴശ്ശിരാജ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രം. ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ഒത്തിരി ഊഹാപോഹങ്ങളുണ്ട്. 27 കോടിയാണ് പഴശ്ശിരാജയുടെ ആകെ ഗ്രോസ് കലക്ഷന്‍ എന്ന് ഒരു കുട്ടൂര്‍ പറയുന്നു. അല്ല, 32 കോടിയാണെന്നാണ് മറ്റൊരു കൂട്ടരുടെ വാദം

രാജമാണിക്യം

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു 2006 ല്‍ റിലീസ് ചെയ്ത രാജമാണിക്യം. 25 കോടി രൂപയാണ് രാജമാണിക്യം നേടിയ ഗ്രോസ് കലക്ഷന്‍

ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍

അടുത്തിടെ മമ്മൂട്ടി നേടിയ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ് 2015 ല്‍ റിലീസ് ചെയ്ത ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍. 25 കോടി രൂപ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ ഗ്രോസ് കലക്ഷന്‍ നേടി.

പോക്കിരിരാജ

മമ്മൂട്ടി ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പൃഥ്വിരാജാണ്. 2010 ലെ ഏറ്റവും മികച്ച വിജയമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജ. 20 കോടി രൂപ ചിത്രം ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് അനൗദ്യോഗിക വിവരം

അണ്ണന്‍ തമ്പി

രാജമാണിക്യം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി 2008 ലാണ് അണ്ണന്‍ തമ്പി റിലീസ് ചെയ്തത്. അണ്ണനായും തമ്പിയായി മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ചിത്രം കലക്ഷന്റെ കാര്യത്തിലും മുന്നില്‍ നിന്നു

തോപ്പില്‍ ജോപ്പനിലെ ഫോട്ടോസിനായി

English summary
Thoppil Joppan Box Office: Will The Movie Be Mammootty's Highest Grosser?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam