»   » മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന് പുലിമുരുകനുമായുള്ള ബന്ധം?

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന് പുലിമുരുകനുമായുള്ള ബന്ധം?

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ കട്ട കാത്തിരിപ്പിലാണ്. സൂപ്പര്‍സ്റ്റാറുകളുടെ രണ്ട് ചിത്രങ്ങളാണ് റിലീസ് നീട്ടി നീട്ടി ആരാധകരെ നിരാശപ്പെടുത്തുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ വൈറ്റും. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ മാസം 29ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മുമ്പ് ഈദ് ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വയ്ക്കുകയായിരുന്നു.

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുലിമുരുകനും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കഴിഞ്ഞ വിഷു ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞ ഡേറ്റില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. ചിത്രത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കത്തതാണ് റിലീസ് വൈകുന്നതിന് കാരണമായി പറഞ്ഞത്. പിന്നീട് ഈദ് ചിത്രമായി തിയേറ്ററുകളില്‍ എത്തുന്നതായി കേട്ടിരുന്നു. പക്ഷേ മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം മനമന്തയുടെ റിലീസിനെ ബാധിക്കുമെന്നതിനാലാണ് ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുന്നത്.


thoppiljoppanandpulimurugan

ഇപ്പോള്‍ പുലിമുരുകന്റെ പുതിയ റിലീസ് ഡേറ്റ് പുറത്ത് വന്നിട്ടുണ്ട്. ഒക്ടോബര്‍ ഏഴാണ് പുതിയ റിലീസ് ഡേറ്റ്. എന്നാല്‍ ഇതേ ദിവസം മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തിയേറ്ററുകളില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ഒന്നിച്ച് തിയേറ്ററുകളില്‍ എത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ഒരു യുദ്ധം തന്നെ നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും അച്ഛായന്‍ വേഷം അണിയുന്ന ചിത്രം കൂടിയാണിത്. തോപ്പാംകുടിയിലെ ജോപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

English summary
Thoppil Joppan To Lock Horns With Puli Murugan?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam