»   » കസബയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നത് ആരായിരിക്കും? പുലിമുരുകനോ ജോപ്പനോ?

കസബയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നത് ആരായിരിക്കും? പുലിമുരുകനോ ജോപ്പനോ?

Posted By: Sanviya
Subscribe to Filmibeat Malayalam


മലയാളത്തിലെ താരരാജക്കന്മാരുടെ രണ്ട് വമ്പന്‍ ചിത്രങ്ങളാണ് ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനും ജോണി ആന്റണിയുടെ തോപ്പില്‍ ജോപ്പനും.

എന്നാല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് രണ്ട് ചിത്രങ്ങളുടെയും ബോക്‌സ് ഓഫീസ് കളക്ഷനിലേക്കാണ്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ കസബയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നത് ആരായിക്കും. പുലിമുരുകനോ തോപ്പില്‍ ജോപ്പനോ.


കസബയെ എന്തുകൊണ്ട്

രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കസബ. റിലീസ് ചെയ്ത ആദ്യ ദിവസം 2.48 കോടിയാണ് കസബ ബോക്‌സോഫീസില്‍ നേടിയത്.


പുലിമുരുകന്‍

മോഹന്‍ലാല്‍-വൈശാഖ് ചിത്രമായ പുലിമുരുകന്‍ കഴിഞ്ഞ വിഷുവിന് തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വയ്ക്കുകയായിരുന്നു.


പുലിമുരുകനില്‍ വാനോളം പ്രതീക്ഷയോ

മലയാളത്തിലെ എക്കാലത്തെയും വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് പുലിമുരുകന്‍ പുറത്തിറങ്ങുന്നത്. കമാലിനി മുഖര്‍ജിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. നടന്‍ പ്രഭുദേവയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ക്ലൈമാകിസില്‍ ലാലിന്റെ കടുവായുള്ള റിയല്‍ ഫൈറ്റാണ് ചിത്രത്തിലെ ആകാംക്ഷയേറുന്ന മറ്റൊന്ന്. ഹോളിവുഡ് സ്റ്റണ്ട് മാസറ്റര്‍ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.


ജോപ്പനും പ്രതീക്ഷയാണ്

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ചായന്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിയങ്ങിയപ്പോള്‍ മുതല്‍ തോപ്പില്‍ ജോപ്പന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ട് ടീസറിനും മികച്ച പ്രതികരണമായിരുന്നു.തോപ്പില്‍ ജോപ്പനിലെ കുറച്ച് ഫോട്ടോസ് കണ്ടാലോ...

English summary
Thoppil Joppan Or Puli Murugan: Which Film Would Break Kasaba's Record?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam