»   » തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് മോഹന്‍ലാലിനെ അപമാനിച്ചോ?

തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് മോഹന്‍ലാലിനെ അപമാനിച്ചോ?

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമ ഒരുമിച്ച് റിലീസിന് എത്തുന്നത് ആരാധകരെ സംബന്ധിച്ച് ഒരു ആവേശമാണ്. ആവേശം പലപ്പോഴും താരാരാധകരുടെ പരസ്പരമുള്ള പോരിന് കളമൊരുക്കും. ഒക്ടോബര്‍ ഏഴിനാണ് മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തിയേറ്ററിലെത്തുന്നത്.

തോപ്പില്‍ ജോപ്പന്റെ ത്രെഡ് കിട്ടിയത് പള്ളിയില്‍ നിന്ന്, തിരക്കഥാകൃത്ത് പറയുന്നു


കഴിഞ്ഞ ദിവസം ഈ വിഷയത്തെ ചൊല്ലി ഫേസ്ബുക്കില്‍ ഒരു തര്‍ക്കമുണ്ടായിരുന്നു. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് നൗഷാദ് മുഹമ്മദ് മോഹന്‍ലാലിനെ അപമാനിക്കുന്ന തരത്തിലുള്ള ഒരു പോസ്റ്റ് ലൈക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു പ്രശ്‌നം.


കസബയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നത് ആരായിരിക്കും? പുലിമുരുകനോ ജോപ്പനോ?


ലൈക്ക് ചെയ്യുക മാത്രമല്ല, പുലിമുരുകനെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ തന്റെ ഫേ്‌സബുക്ക് പേജിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന് വിശദീകരണവുമായി ഇപ്പോള്‍ നൗഷാദ് രംഗത്തെത്തിയിരിയ്ക്കുകയാണ്.


ലൈക്ക് ജോപ്പനെ ബാധിച്ചു

തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് മോഹന്‍ലാലിനെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ലൈക്ക് ചെയ്തതോടെ മോഹന്‍ലാല്‍ ഫാന്‍സ് ഇളകി മറിഞ്ഞു. റിലീസിന് തയ്യാറെടുക്കുന്ന തോപ്പില്‍ ജോപ്പനെ ആക്രമിച്ചുകൊണ്ടാണ് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.


തെറ്റുപറ്റിപ്പോയി

ഈ വിഷയം ശ്രദ്ധയില്‍ പെട്ടിരുന്നു എന്നും തെറ്റുപറ്റിയതാണെന്നും നൗഷാദ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്ന ടീമാണ് അബദ്ധവശാല്‍ ആ പോസ്റ്റിനോട് പ്രതികരിച്ചത്. തെറ്റ് പറ്റി എന്നറിഞ്ഞപ്പോള്‍ പിന്‍വലിച്ചു എന്ന് നൗഷാദ് വ്യക്തമാക്കി.


പുലിമുരുകന് ആശംസകള്‍

പുലിമുരുകനും തോപ്പില്‍ ജോപ്പനും ഒരേ സമയം റിലീസ് ചെയ്യുന്നത് രണ്ട് പേരുടെയും ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്. മോഹന്‍ലാലിന്റെ പുലിമുരുകന് എല്ലാ വിജയാശംസകളും തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് നേര്‍ന്നു.


നല്ല സിനിമകളെ പിന്തുണയ്ക്കൂ

ഒരു സിനിമയെ ഇത്തരം വ്യാജ പ്രചരണങ്ങളിലൂടെ നശിപ്പിയ്ക്കുന്നത് തെറ്റായ പ്രവണതയാണ്. ഒരു നിര്‍മാതാവെന്ന നിലയില്‍ അതിന്റെ വേദന എന്താണെന്ന് എനിക്ക് നന്നായി അറിയാം. ദയവായി നല്ല ചിത്രങ്ങള്‍ ആരുടേതായാലും പിന്തണയ്ക്കൂ- നൗഷാദ് പറഞ്ഞു.ലാലേട്ടന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ..

English summary
Thoppil Joppan's producer clarifying the facebook reaction against Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam