»   » കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ സംഭവിച്ചത് ശരിയ്ക്കും സംഭവിച്ചു!!

കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ സംഭവിച്ചത് ശരിയ്ക്കും സംഭവിച്ചു!!

Written By:
Subscribe to Filmibeat Malayalam

കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മേലുകാവ് ജംഗഷനില്‍ നിന്ന് അല്പം മാറിയൊരു സ്ഥലത്ത് ഷൂട്ടിങിനെത്തുകയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന അശോക് രാജ്. അവിടേക്ക് നാട്ടുകാര്‍ കൂട്ടത്തോടെ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമൊക്കെ വളരെ രസകരമായിട്ടാണ് കാണിയ്ക്കുന്നത്.

പ്രണയ പരാജയമാണ് മമ്മൂട്ടിയെ ഒരു താന്തോന്നി ആക്കുന്നത്!!


കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ സംഭവിച്ചത് ഇപ്പോള്‍ ശരിയ്ക്കും സംഭവിച്ചിരിയ്ക്കുകയാണ്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് കാഞ്ഞിരപ്പള്ളിയിലാണ്. മേലുകാവ് ജംഗ്ഷനില്‍ നിന്ന് അധികം ദൂരമില്ല കാഞ്ഞിരപ്പള്ളിയിലേക്ക്. സിനിമ ചിത്രീകരണത്തിനായി ശരിയ്ക്കും മമ്മൂട്ടി എത്തിയത് ആഘോഷമാക്കുകയാണ് ഇപ്പോള്‍ കാഞ്ഞിരപ്പള്ളിക്കാര്‍.


mammootty

കാഞ്ഞിരപ്പള്ളിയില്‍ പ്രശസ്തമായ കതീഡ്രല്‍ പള്ളിയിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിങ്. പള്ളിയിലും പരിസരത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വെള്ള ജുബ്ബയും കൂളിഗ്ലാസുമൊക്കെയായി മമ്മൂട്ടി വന്നിറങ്ങിയപ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി. തന്നെ കാണാനെത്തിയ ആരാധകരെ മമ്മൂട്ടി നിരാശപ്പെടുത്തിയില്ല.


ഇതാദ്യമായല്ല ഒരു ചിത്രം കാഞ്ഞിരപ്പള്ളിയില്‍ ചിത്രീകരിയ്ക്കുന്നത്. നേരത്തെ മമ്മൂട്ടി തന്നെ നായകനായെത്തിയ പ്രൈസ് ദി ലോര്‍ഡ്, മോഹന്‍ലാലിന്റെ ഉടയോന്‍ തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണവും കാഞ്ഞിരപ്പള്ളിയില്‍ വച്ച് നടന്നിരുന്നു.

English summary
Thoppil Joppan shooting progressing in Kanjirappally

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam