»   » തോപ്പില്‍ ജോപ്പന്‍ ഉടന്‍ മിനിസ്‌ക്രീനില്‍; വാര്‍ത്ത സത്യമോ?

തോപ്പില്‍ ജോപ്പന്‍ ഉടന്‍ മിനിസ്‌ക്രീനില്‍; വാര്‍ത്ത സത്യമോ?

By: Rohini
Subscribe to Filmibeat Malayalam

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ മിനിസ്‌ക്രീനില്‍ സംപ്രേക്ഷണം ചെയ്യുന്നോ? റിലീസ് ചെയ്ത് രണ്ടാഴ്ച തികയുന്നതിന് മുമ്പേ തോപ്പില്‍ ജോപ്പന്‍ മിനിസ്‌ക്രീനില്‍ വരുന്നതായി വാര്‍ത്തകള്‍.

ഒരിക്കലും ആവര്‍ത്തിച്ച് കാണാന്‍ ഇഷ്ടപ്പെടാത്ത, മറക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ പുലിമുരുകനൊപ്പം റിലീസ് ചെയ്ത തോപ്പില്‍ ജോപ്പനെ കളിയാക്കി ഒത്തിരി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഈ കുപ്രചാരണവും. വാര്‍ത്തയ്‌ക്കെതിരെ തോപ്പില്‍ ജോപ്പന്‍ ടീം രംഗത്തെത്തി.

കുപ്രചരണങ്ങള്‍

തോപ്പില്‍ ജോപ്പന്‍ ഉടന്‍ മിനി സ്‌ക്രീനില്‍ എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ഇന്ന് പുലര്‍ച്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി. ചിത്രത്തിന്റെ വിജയത്തെ കുപ്രചരണങ്ങളിലൂടെ തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നില്‍ എന്ന് തോപ്പില്‍ ജോപ്പന്‍ ടീം പറഞ്ഞു.

ശക്തമായ നിയമ നടപടിയെടുക്കും

തോപ്പില്‍ ജോപ്പന്റെ ടിവി ടെലികാസ്റ്റിനെ പറ്റിയുള്ള ധാരണകള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇങ്ങനെയുള്ള കുപ്രചരണങ്ങള്‍ അഴിച്ചു വിടുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് വാട്ട്‌സപ്പ് തുടങ്ങിയ മാധ്യമത്തിലിയോടെ ഈ ന്യൂസ് പ്രചരിപ്പിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിരിക്കും.

പോസ്റ്റ്

ഇതാണ് വ്യാജ പ്രചരണത്തിനെതിരെ തോപ്പില്‍ ജോപ്പന്‍ ഫേസ്ബുക്കിലെഴുതി പോസ്റ്റ്.

വിജയകരമായി തോപ്പന്‍

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം റിലീസ് ചെയ്ത തോപ്പില്‍ ജോപ്പന്‍ കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകായാണ്.

തോപ്പില്‍ ജോപ്പനിലെ ഫോട്ടോസിനായി

English summary
Thoppil Joppan Team Responds Against The Fake Image
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam