»   » റിലീസിന് ശേഷം പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പന്റെ ട്രെയിലറിന് മികച്ച പ്രതികരണം, വീഡിയോ വൈറലാകുന്നു!

റിലീസിന് ശേഷം പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പന്റെ ട്രെയിലറിന് മികച്ച പ്രതികരണം, വീഡിയോ വൈറലാകുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

സാധാരണ റിലീസിന് മുമ്പാണ് പുതിയ ചിത്രങ്ങളുടെ ഒഫീഷ്യല്‍ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിടുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി റിലീസിന് ശേഷം മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം റിലീസിന് എത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ഇത്.

എന്നാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയെങ്കിലും ട്രെയിലറിന് മികച്ച പ്രതകരണമാണ് ലഭിക്കുന്നത്. ഒരു മിനിറ്റും 25 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. മമ്മൂട്ടി, രഞ്ജി പണിക്കര്‍, മംമ്ത മോഹന്‍ദാസ്, ആന്‍ഡ്രിയ, കവിയൂര്‍ പൊന്നമ്മ, ഹരിശ്രീ അശോകന്‍, സാജു നവോദയ, സലിം കുമാര്‍, അലന്‍സിയര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍.


വീഡിയോ

ഇതാണ് റിലീസിന് ശേഷം പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പന്റെ ട്രെയിലര്‍.


മികച്ച പ്രതികരണം

റിലീസിന് മുമ്പായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ രണ്ടാഴ്ചകൊണ്ട് 1.6 മില്യണ്‍ ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്.


മമ്മൂട്ടി-ജോണി ആന്റണി

താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിച്ച ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ചായന്‍ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. റൊമാന്‍സും കോമഡിയും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


കളക്ഷനിലും പിന്നോട്ടല്ല

റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളില്‍ നെഗറ്റീവ് റിവ്യൂസ് പ്രചരിച്ചിരുന്നു. എങ്കിലും ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനെ ബാധിച്ചിട്ടില്ല. 8.4 കോടിയാണ് ചിത്രം നാലു ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്.തോപ്പില്‍ ജോപ്പനിലെ ഫോട്ടോസിനായി

English summary
Thoppil Joppan trailer viral on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam