»   » മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞു, എന്താണ് കാര്യം?

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞു, എന്താണ് കാര്യം?

Posted By: Rohini
Subscribe to Filmibeat Malayalam

ഒക്ടോബര്‍ ഏഴിന് മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും റിലീസ് ആകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇരുവരുടെയും സിനിമകള്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരുമിച്ച് തിയേറ്ററിലെത്തുന്നത് എന്നത് തന്നെയാണ് ആ ആവേശത്തിന് ഊര്‍ജ്ജം പകരുന്നത്.

തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് മോഹന്‍ലാലിനെ അപമാനിച്ചോ?


എന്നാല്‍ ആരാധകരെ നിരാശയില്‍ ആഴ്ത്തി തോപ്പില്‍ ജോപ്പന് വിലക്ക്. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു.


റിലീസ് തടഞ്ഞു

എറണാകുളം ജില്ലാ കോടതി ജഡ്ജി എന്‍ അനില്‍ കുമാറാണ് തോപ്പില്‍ ജോപ്പന്റെ റിലീസിങ് താത്കാലികമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറത്ത് വിട്ടത്.


എന്താണ് കാര്യം

സിനിമയുടെ പകര്‍പ്പവകാശ വില്‍പനയുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയിലാണ് കോടതി നടപടി.


പരാതിക്കാരന്റെ വാദം

സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വില്‍പന നടത്തിയിരുന്നതാണെന്നും എന്നാല്‍, സിനിമ ഇറങ്ങുന്നതിന് മുമ്പ് നിര്‍മാതാവ് മറ്റൊരു കമ്പനിക്ക് പകര്‍പ്പവകാശം വിറ്റതായി അറിഞ്ഞെന്നും ഈ സാഹചര്യത്തില്‍ റിലീസിങ് തടയണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.


ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ

റിയല്‍ ഇമേജ് മീഡിയ ടെക്‌നോളജീസ്, കളമശ്ശേരി സ്വദേശി അബ്ദുല്‍ നാസര്‍, കടവന്ത്രയിലെ എസ് എന്‍ ഗ്രൂപ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സിനിമയുടെ റിലീസിങ് തടഞ്ഞിരിക്കുന്നത്.


ആരാധകര്‍ക്ക് നിരാശ

ഏറെ പ്രതീക്ഷയോടെയാണ് തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. ചിത്രത്തിന്റേതായി ഇറങ്ങിയ പോസ്റ്ററുകളും ടീസറുകളുമെല്ലാം പ്രതീക്ഷ നിലനിര്‍ത്തുന്നതാണ്. കബടിയോട് കമ്പമുള്ള, മദ്യപാനിയായ സ്റ്റൈലന്‍ കോട്ടയത്തുകാരന്‍ അച്ചായനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.തോപ്പില്‍ ജോപ്പനിലെ ഫോട്ടോസിനായി

English summary
In a move which is likely to avert a box office clash with Mohanlal's Puli Murugan- the biggest ever Malayalam production- and coming as a sad news for Mammooty fans, his upcoming movie Thoppil Joppan has been temporarily stayed from releasing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam