»   » രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍, മോഹന്‍ലാല്‍ പ്രതികരിക്കുന്നു

രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍, മോഹന്‍ലാല്‍ പ്രതികരിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലും ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകനും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ ഒത്തിരി തവണ വന്നിട്ടുണ്ട്. ബാഹുബലിയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയ സമയത്താണ് മോഹന്‍ലാലിനെ നായകനാക്കി രാജമൗലി 1000 കോടിയില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതായി കേട്ടത്. ഗരുഡ എന്ന പേരില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ അറിഞ്ഞത്.

Read Also: മോഹന്‍ലാലിന്റെ അനുഭവം പോലെ, എടുത്ത തീരുമാനം തെറ്റാണെന്ന് പറഞ്ഞോട്ടെ, പക്ഷേ ഞാന്‍ കരയില്ലെന്ന് ലെന

പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് സംവിധായകന്‍ രാജമൗലി പറഞ്ഞു. എന്നാല്‍ അതിന് ശേഷവും മോഹന്‍ലാലും രാജമൗലിയും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നു. മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായതിന് ശേഷമാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ വാര്‍ത്തകളോട് പ്രതികരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പറഞ്ഞത്.

വിധിയില്‍ വിശ്വസിക്കുന്നു

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമല്ല. അതെല്ലാം കേട്ടുകേള്‍വി മാത്രമാണ്. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

ആഗ്രഹം മാത്രം

ഞാനും സംവിധായകന്‍ രാജമൗലിയും മാത്രം ആഗ്രഹിച്ചതുകൊണ്ട് മാത്രം ഒരു സിനിമയാകില്ല. അത് എളുപ്പത്തില്‍ സാധ്യമാകില്ല. അതില്‍ ചേരേണ്ട ഘടകങ്ങള്‍ ചേരണം. മോഹന്‍ലാല്‍ പറയുന്നു.

നല്ല സിനിമയാകണം

അങ്ങനെ ഒരു സിനിമ നടന്നാല്‍ സന്തോഷം. എന്നെങ്കിലും നടക്കുകയാണെങ്കില്‍ തന്നെ അതൊരു നല്ല സിനിമയാകണമല്ലോ. അല്ലെങ്കില്‍ ചെയ്തിട്ട് കാര്യമില്ല-മോഹന്‍ലാല്‍ പറയുന്നു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

അതേസമയം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Those are just rumours; Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam