ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജൂഡ് ആന്റണി
കാലിക പ്രശസ്തിയുള്ള വിഷയങ്ങില്‍ എന്നും തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തുന്ന വ്യക്തിയാണ് യുവ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പ്രത്യേകിച്ച് സിനിമാ വിഷയങ്ങള്‍. എന്നാല്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് അടുത്തിടെ ഞാന്‍ പറഞ്ഞെന്നു പറയുന്ന വാര്‍ത്ത തെറ്റാണെന്ന് ജൂഡ് വ്യക്തമാക്കി.
ഒരുപാട് യുവ സംവിധായകരും നായകന്മാരും ഇപ്പോള്‍ മയക്കുമരുന്നിന് അടിമയാണെന്ന് ജൂഡ് ആന്റണി ജോസഫ് പറഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍. ഒരു സഹ സംവിധായകന്‍ ആയിരുന്ന കാലത്തെ തന്റെ അനുഭവവും ജൂഡ് വിവരിച്ചത്രെ.

എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജൂഡ് ആന്റണി ഫേസ്ബുക്കിലൂടെ അറിയിച്ചു. യുവ സംവിധായകര്‍ മുഴുവന്‍ ലഹരി അടിമകളാണോ എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, സിനിമയില്‍ മാത്രമല്ല ലഹരി, എല്ലാ മേഖലയിലും അങ്ങനെ ചിലരുണ്ടാകും എന്നാണ് താന്‍ പറഞ്ഞതെന്ന് ജൂഡ് വ്യക്തമാക്കി.
സിനിമകാര്‍ എല്ലാം അങ്ങനെ ആണെന്ന് പറയുന്നത് ശരിയല്ലെന്നും പറഞ്ഞു. സഹ സംവിധായകനായ കാലത്തെ ഒരുദാഹരണവും പറഞ്ഞുകൊടുത്തു. എന്തിനാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതെന്ന് മനസ്സിലാവുന്നില്ല- ജൂഡ് പറഞ്ഞു.
ഓ ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് ജൂഡ് ആന്റണി ജോസഫ് മലയാള സിനിമാ സംവിധാന നിരയിലേക്കെത്തിയത്. നിവിന്‍ പോളിയും നസ്‌റിയ നസീമും താരജോഡികളായെത്തിയ ചിത്രം പോയ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നാണ്.


Click it and Unblock the Notifications