»   » സിനിമയെ വിമര്‍ശിക്കുന്നവര്‍ മനുഷ്യത്വം ഇല്ലാത്തവരെന്ന് കുഞ്ചാക്കോ ബോബന്‍

സിനിമയെ വിമര്‍ശിക്കുന്നവര്‍ മനുഷ്യത്വം ഇല്ലാത്തവരെന്ന് കുഞ്ചാക്കോ ബോബന്‍

Posted By:
Subscribe to Filmibeat Malayalam

സിനിമയെ വിമര്‍ശിക്കാന്‍ അര്‍ഹതയുള്ളവര്‍ ആ പണിക്കു നിന്നാല്‍ മതിയെന്നാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരിക്കുന്നത്. കലാബോധം ഇല്ലാത്തവരാണ് വിമര്‍ശനങ്ങള്‍ നടത്തുന്നത്. സിനിമയെ വിമര്‍ശിക്കുന്നവര്‍ക്ക് മനുഷ്യത്വം വേണമെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സ്വന്തമായി കാലിബറുള്ളവരാണ് സിനിമയെ വിമര്‍ശിക്കുന്നതെങ്കില്‍ അതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ കാണും. വിമര്‍ശകര്‍ക്ക് മിനിമം മനുഷ്യത്വം വേണമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

kunchako-boban

വിമര്‍ശനങ്ങള്‍ തനിക്കെതിരെ വരുമ്പോള്‍ അതിന്റെ പോസിറ്റീവ് വശം ഉള്‍ക്കൊള്ളാറുണ്ട്. സിനിമ കാണാതെ നടത്തുന്ന റിവ്യൂ വ്യാജ സിഡിക്ക് തുല്യമാണെന്നും കുഞ്ചാക്കോ പറഞ്ഞു. സിനിമ മെക്കാനിക്കലല്ല, അതൊരു ക്രീയേറ്റീവാണ്. ഒന്നുമില്ലായ്മയില്‍ നിന്നാണ് സിനിമ രൂപം കൊള്ളുന്നതെന്നും താരം പറഞ്ഞു.

സിനിമ ചെയ്യുന്നവരുടെ വേദനകളും കഠിനപ്രയത്‌നങ്ങളും വിമര്‍ശകര്‍ക്ക് അറിയില്ല. ഹൃദയശൂന്യരാണ് അവര്‍. ഇവര്‍ക്ക് സ്വന്തമായി എന്ത് കാലിബറാണ് ഉള്ളതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിനിമയെ ശത്രുവായി കാണരുതെന്നും സാഡിസ്റ്റിക് പ്‌ളഷര്‍ മാത്രമാണ് വിമര്‍ശിക്കുന്നവര്‍ക്ക് കിട്ടുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

English summary
actor kunchacko boban says,those who criticise film they dont have humanity

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam