തോറ്റം (ഇന്ത്യ)
തോറ്റം (ഇന്ത്യ)
സംവിധായകന്‍ : കെ.പി. കുമാരന്‍
തിരക്കഥ : കെ.പി. കുമാരന്‍
സംഗീതം : രമേശ് നാരായണന്‍
അഭിനേതാക്കള്‍ : സോഫിയ, സീമ ജി. നായര്‍, ശിവജി, വിനീത് കുമാര്‍, എം.ആര്‍. ഗോപകുമാര്‍...
തോറ്റം പാട്ടും അതിനോടു ബന്ധപ്പെട്ട പച്ചയായ മനുഷ്യ ജീവിതവുമാണ് കെ.പി. കുമാരന്റെ ഈ ചിത്രത്തിന്റെ പ്രമേയം. അനാഥ പെണ്‍കുട്ടിയായ പൂമാതയുടെ സൗന്ദര്യവും ശബ്ദവും ജന്മിയെ ആകര്‍ഷിക്കുന്നു. അവളെ വശത്താക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോപാകുലനായ അയാള്‍ പൂമാതയെ നാടുകടത്തി. കാട്ടില്‍ ഒറ്റപ്പെട്ട നിലയില്‍ പൂമാതയെ കണ്ടെത്തിയ നാടോടിയായ ചേമന്‍ അവളെ വിവാഹം ചെയ്യുന്നു. എന്നാല്‍ ചേമന്‍ വിട്ടുപോകുന്നതോടെ പൂമാത വീണ്ടും ഒറ്റപ്പെടുന്നു... ജന്മിക്ക് പ്രതികാരത്തിന് വീണ്ടും അവസരം കൊടുത്തുകൊണ്ട്.
കെ.പി. കുമാരന്‍
കണ്ണൂരിലെ കൂത്തുപറമ്പില്‍ ജനനം. 60കളിലെ നാടക പരീക്ഷണങ്ങളില്‍ മുന്നണിയിലായിരുന്നു കെ.പി. കുമാരന്‍. 1972ല്‍ റോക്ക് എന്ന ചിത്രത്തിലൂടെ സിനിമാ സംവിധാനനിരയിലെത്തി. അതിഥി (74), ലക്ഷ്മി വിജയന്‍ (76), ആദിപാപം, തേന്‍തുള്ളി (79), കാട്ടിലെ പാട്ട് (82), നേരം പുലരുമ്പോള്‍ (85), രുക്മിണി (88) എന്നിവയാണ് മറ്റു ചിത്രങ്ങള്‍.


Click it and Unblock the Notifications