പ്രതീക്ഷയോടെ കാത്തിരുന്ന ആ ഗാനം എത്തി!! ചങ്കിൽ കൊള്ളുന്ന തൊട്ടപ്പനിലെ ആ പാട്ട്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായിരുന്നു വിനായകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തൊട്ടപ്പൻ. ജൂൺ 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക നിരൂപക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തൊട്ടപ്പനിലെ ടൈറ്റിൽ സോങ്ങ് പുറത്ത്. ഒരു തുരുത്തിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ജോബാ കുരിയനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ ചുറ്റിപ്പാറ്റിയാണ് തൊട്ടപ്പൻ മുന്നോട്ട് പോകുന്നത്. വിനായകനോടൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച് റോഷനും ട്രെയിലറിൽ തിളങ്ങിട്ടുണ്ട്. കമ്മട്ടിപ്പാടത്തിന് ശേഷം വിനയാകന്റെ ശക്തമായ മറ്റൊരു കഥാപാത്രമായിരിക്കും തൊട്ടപ്പനിലേത് . ചിത്രത്തിലെ പ്രകടത്തിന് മികച്ച അഭിപ്രായമാണ് വിനായകന് ലഭിച്ചിരിക്കുന്നത്.
കിസ്മത്തിനു ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതുമുഖ നടി പ്രിയംവദയാണ് നായികയായി എത്തുന്നത്. റോഷൻ മാത്യൂ, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വിൽസൺ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പൻ. പിഎസ് റഫീക്കാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രാഹണം സുരേഷ് രാജൻ, സംഗീതം -ഗിരീഷ് എം ലീല.


Click it and Unblock the Notifications











