ലാലേട്ടന്റെ ആട് തോമയുടെ ഫൈറ്റുമായി വിനായകൻ!! തൊട്ടപ്പനിലെ ടീസർ പുറത്ത്...
പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം തൊട്ടപ്പൻ. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനായകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. തിയേറ്ററിൽ സിനിമ കാണാൻ എത്തുമ്പോൾ നടക്കുന്ന ഒരു അടി പിടി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ടീസർ. ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിലെ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിനായകനോടൊപ്പം റോഷൻ, ദിലീഷ് പോത്തൻ, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖ താരം പ്രിയംവദയാണ് ചിത്രത്തിലെ നായിക. മുഴുനീളം നായക വേഷത്തിലാണ് തൊട്ടപ്പനിൽ വിനായകൻ പ്രത്യക്ഷപ്പെടുന്നത്.
പുറത്തു വന്ന തൊട്ടപ്പനിലെ രണ്ട് ഗാനങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പിഎസ് റഫീഖ് വരികൾക്ക് ഗിരീഷ് എൽ കുട്ടൻ സംഗീത നൽകിയിരിക്കുന്നത്.ചെമ്പുള്ള മീനേ, പ്രാന്തൻ കണ്ടലിൻ എന്നുളള ഗാനങ്ങളായിരുന്നു പുറത്തു വന്നിരുന്നത്. സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും പാട്ട് ട്രെന്റിങ്ങായിരുന്നു. പുറത്തു വന്ന പാട്ട് കൊണ്ട് തന്നെ തൊട്ടപ്പൻ പ്രേക്ഷകരുടെ ഇടയിൽ തരംഗമായിരിക്കുകയാണ്. ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീഖാണ്.സുരേഷ് രാജനാണ് ഛായാഗ്രഹണം.ജിതിൻ മനോഹർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു


Click it and Unblock the Notifications











