»   »  പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും പുറത്താക്കുമെന്ന് ഭീഷണി, താരസംഘടനയില്‍ രഹസ്യ പടയൊരുക്കം !!

പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും പുറത്താക്കുമെന്ന് ഭീഷണി, താരസംഘടനയില്‍ രഹസ്യ പടയൊരുക്കം !!

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയത്. ആരോപണങ്ങളും സംശയക്കണ്ണുകളും ദിലീപിന് നേരെ നീങ്ങുമ്പോഴും മുതിര്‍ന്ന താരങ്ങളും താരസംഘടനയും ദിലീപിനെ പിന്തുണച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് മുതിര്‍ന്ന താരങ്ങളടക്കം പലരും നിലപാട് മാറ്റാന്‍ തയ്യാറായത്.

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മോഹന്‍ലാല്‍ കരച്ചില്‍ നിര്‍ത്തിയില്ല, കാരണം ഇതാണ്, ട്വിസ്റ്റ് !!

ദിലീപ് അറസ്റ്റിലായതോടെ അമ്മയില്‍ നിന്നും താരത്തെ പുറത്താക്കണമെന്നുള്ള ആവശ്യവും ശക്തമായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കണം എന്ന് ശക്തമായി വാദിച്ചത് പൃഥ്വിരാജും രമ്യാ നമ്പീശനുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു താരങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സംഘടനയിലെ മറ്റ് അംഗങ്ങള്‍ എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പുറത്താക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി

ദിലീപ് അറസ്റ്റിലായതിന് ശേഷം നടന്ന നിര്‍ണ്ണായകമായ യോഗത്തിലാണ് താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. ദിലീപിനെ പുറത്താക്കണം എന്ന് ശ്ക്തമായി വാദിച്ചത് ഇവര്‍ രണ്ടുപേരുമാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

തന്റെ നിലപാട് വ്യക്തമാക്കും

തന്റെ താല്‍പര്യത്തിന് വിരുദ്ധമായ തീരുമാനമാണ് പുറത്തു വരുന്നതെങ്കില്‍ യോഗത്തിന് ശേഷം തന്റെ നിലപാട് അറിയിക്കുമെന്ന് പൃഥ്വിരാജ് യോഗത്തിന് മുന്‍പ് അറിയിച്ചിരുന്നു.

സമ്മര്‍ദ്ദം ചെലുത്തി

യോഗത്തിനെത്തിയ രമ്യാ നമ്പീശന്‍, ആസിഫ് അലി എന്നിവരുടെ പിന്തുണയോടെ ദിലീപിനെ പുറത്താക്കണമെന്ന് മുതിര്‍ന്ന താരങ്ങള്‍ക്ക് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കുറ്റമാണ് പൃഥ്വിരാജില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്.

സാഹചര്യം മുതലെടുത്തു

അനുകൂലമായ തീരുമാനമല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ തീരുമാനം അറിയിക്കുമെന്ന് പൃഥ്വിരാജ് അറിയിച്ചതോടെയാണ് സീനിയര്‍ താരങ്ങള്‍ നിലപാടില്‍ മാറ്റം വരുത്തിയത്. സാഹചര്യം മുതലെടുക്കുകയായിരുന്നു മൂവരുമെന്നാണ് ആരോപണം.

വിവാദമായതോടെ ആസിഫ് അലി നിലപാട് തിരുത്തി

സംഭവം വിവാദമായതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി ആസിഫ് അലി രംഗത്ത് വന്നത്. എന്നാല്‍ അപ്പോഴും പൃഥ്വിരാജും രമ്യാ നമ്പീശനും പ്രതികരിച്ചിരുന്നില്ല. തങ്ങള്‍ക്കതിരെ നടക്കുന്ന പടയൊരുക്കങ്ങളെക്കുറിച്ച് ഇരുതാരങ്ങള്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മുതലേ തന്നെ നടിയോടൊപ്പം പൂര്‍ണ്ണ പിന്തുണ നല്‍കി ഇരുവരും കൂടയുണ്ട്.

സ്ഥാനത്തു നിന്നും നീക്കാനായിരുന്നു തീരുമാനിച്ചത്

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ ട്രഷറര്‍ സ്ഥാനത്ത് നിന്നും നീക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ യുവതാരങ്ങള്‍ ഇക്കാര്യത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

യുവതാരങ്ങളുടെ ഭീഷണിക്ക് വഴങ്ങി സീനിയര്‍ താരങ്ങള്‍

ദിലീപിനെ പുറത്താക്കിയേ അടങ്ങൂവെന്ന നിലപാടിലായിരുന്ന യുവതാരങ്ങളെ അനുനയിപ്പിക്കാന്‍ സൂപ്പര്‍താരം അടക്കം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് സീനിയര്‍ താരങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതത്രേ.

ഒതുക്കിത്തീര്‍ക്കണമെന്ന അഭിപ്രായം

പൊതുവികാരം ദിലീപിന് എതിരായി വരുന്നതിന് പിന്നില്‍ മാധ്യമങ്ങളാണെന്നാണ് സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ പറയുന്നത്. ദിലീപിനോട് സഹതാപമുള്ളവര്‍ മാധ്യമങ്ങളെ പേടിച്ചാണ് പ്രകടിപ്പിക്കാതിരുന്നത്. ദിലീപിന്റ സമ്പാദ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ ഈ അന്വേഷണം മറ്റു താരങ്ങളിലേക്ക് കടക്കുമോയെന്ന ഭയവും ചില താരങ്ങളെ അലട്ടുന്നുണ്ടത്രേ..

English summary
Threat for Prithviraj and Remya Nambeesan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam