ഷംന കാസിം കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും അറസ്റ്റില്‍

By Prashant V R

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ച പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. മുഖ്യപ്രതികളായ ഷെരീഫ്, അബൂബക്കര്‍, ശരത് തുടങ്ങിയവരെയാണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. പരസ്യ ചിത്രത്തിന് എന്ന പേരില്‍ പെണ്‍കുട്ടികളെ വാളയാറില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ് ഇവര്‍ വീണ്ടും അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രി കൊടുങ്ങല്ലൂരിലെ വീടുകളില്‍ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

shamna

ഷംന കേസില്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചത് വലിയ തോതില്‍ ആക്ഷേപമുയര്‍ന്നിരുന്നു. പോലീസിന്റെ വീഴ്ച മൂലമെന്ന വിമര്‍ശനത്തിനിടെയായിരുന്നു ജാമ്യം അനുവദിച്ചത്. എറണാകുളം സെഷന്‍സ് കോടതി ആയിരുന്നു പ്രതികളെ ജാമ്യത്തില്‍ വിട്ടത്. അബൂബക്കറും ശരത്തും ഷംനയുടെ വീട്ടിലെത്തിയ സംഘത്തില്‍ ഉളളവരായിരുന്നു. ആറാം പ്രതി ഹാരിസ് മുഖ്യപ്രതിയായ റഫീഖിന്റെ സഹോദരനാണ്.

അതേസമയം മറ്റ് കേസുകളിലും പ്രതിച്ചേര്‍ക്കപ്പെട്ടതോടെയാണ് ഇവരെ ഇന്നലെ രാത്രി വീണ്ടും കസ്റ്റഡിയില്‍ എടുത്തത്. മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളല്ല, ബ്ലാക് മെയില്‍ കേസിലെ സൂത്രധാരരല്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ കാരണമായത്. ആ പഴുതുകള്‍ അടച്ചായിരിക്കും ഇനി അന്വേഷണ സംഘത്തിന്റെ നീക്കം.

വരന്റെ അച്ഛനായി ഷംനയെ വിളിച്ച അബുബക്കര്‍ രോഗിയാണെന്നതും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും പ്രതികള്‍ക്ക് തുണയായിരുന്നു. ജാമ്യതുകയായി ഒരു ലക്ഷം കെട്ടിവെക്കുകയും ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനുമായിരുന്നു ഇവര്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നത്. കൂടാതെ പ്രതികള്‍ രാജ്യം വിട്ടുപോകരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X