ഇനി മത്സരം മമ്മൂട്ടിയും ലാലും പൃഥ്വിയും തമ്മില്‍!
വീണ്ടുമൊരു സൂപ്പര്‍സ്റ്റാര്‍ പോരാട്ടം. മൂന്ന് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ റിലീസ് ജനുവരി 23ന്. മോഹന്‍ലാലും ഇന്ദ്രജിത്തും ഒന്നിക്കുന്ന രസം, മമ്മൂട്ടിയുടെ ഫയര്‍മാന്‍, പൃഥ്വിരാജ് നായകനാകുന്ന പട്ടാള ചിത്രം പിക്കറ്റ് 43.
രാജീവ് നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രസം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രത്തില്‍ ലാല്‍, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയി തന്നെയാണ് വേഷമിടുന്നത്.

കേരളീയ രീതിയല്‍ ഗള്‍ഫില്‍ ഒരു വിവാഹം നടക്കാനൊരുങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെ കുറിച്ചുമാണ് രസം പറയുന്നത്. ദേവന്‍, ജഗദീഷ്, നന്ദു, രാജേഷ്, ദിലീപ്, ശങ്കര്‍, ആല്‍ബര്‍ട്ട് അലക്‌സ്, വരുണ ഷെട്ടി, മൈഥിലി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ട്രൂപ്പ് ടെന്നീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
മറ്റൊരു പട്ടാളക്കഥയുമായ മേജര്‍ രവി എത്തുകയാണ് പിക്കറ്റ് 43യിലൂടെ. പതിവിന് വിപരീതമായി ഇത്തവണ പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ഇന്ത്യന്‍ പാട്ടാളക്കാരനായ ഹരീന്ദ്രനാഥ് നായരും പാകിസ്ഥാന്‍ പട്ടാളക്കാരന്‍ മുഷ്‌റഫും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43. ഹരിന്ദ്രനാഥ് നായരായി പൃഥ്വിയെത്തുന്ന ചിത്രത്തില്‍ ബോളുവുഡ് താരം ജാവേദ് ജഫ്രിയാണ് മുഷ്‌റഫായ് എത്തുന്നത്. 23 ന് പിക്കറ്റ് 43 യും തിയേറ്ററുകളിലെത്തും.
മമ്മൂട്ടിയെ നായകനാക്കി ദിപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫയര്‍മാന്‍. പലതവണ റിലീസിങ് മാറ്റിവച്ച ചിത്രം ഒടുവില്‍ ജനുവരി 23 ന് എന്ന തീരുമാനിക്കുകയായിരുന്നു. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം നൈല ഉഷയും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി ഉണ്ണി മുകുന്ദനും എത്തുന്നു.


Click it and Unblock the Notifications











