മെയ് ഒന്നിന് മൂന്ന്
മെയ് ഒന്നിന് മൂന്നു പ്രമുഖ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതോടെ കേരളത്തിലെ തിയറ്ററുകള്‍ വീണ്ടും സജീവമാകും. ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ, കുഞ്ചാക്കോ ബോബന്റെ ചിറകൊടിഞ്ഞ കിനാവുകള്‍, അനൂപ് മേനോന്റെ ഷീ ടാക്‌സി എന്നിവയാണ് തിയറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഒന്നിച്ചെത്തുന്നത്.
മൂന്നു ചിത്രങ്ങള്‍ ഒന്നിനു പിന്നാലെ എന്ന രീതിയില്‍ പരാജയപ്പെട്ടിടത്തുനിന്നാണ് ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ.. എത്തുന്നത്. സംവിധായകന്‍ ഭരതന്റെ മകന്‍ സിദ്ദാര്‍ഥ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത് ഇത്. നമിത പ്രമോദ്, അനുശ്രീ നായര്‍ എന്നിവരാണു നായിക. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, പാഷാണം ഷാജി തുടങ്ങിയവരാണു മറ്റ ുതാരങ്ങള്‍. സന്തോഷ് ഏച്ചിക്കാനത്തിന്റെതാണ് കഥയും തിരക്കഥയും. ദിലീപ് സാധാരണക്കാരനായി അഭിനയിക്കുന്ന ചിത്രമാണിത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീീഫന്‍ ആണ് ചിറകൊടിഞ്ഞ കിനാവുകള്‍ നിര്‍മിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റീമ കല്ലിങ്കല്‍ ആണ് നായിക. ശ്രീനിവാസന്‍ 20 വര്‍ഷം മുന്‍പ് തിരക്കഥയെഴുതിയ അഴകിയ രാവണിലെ വിറകുവെട്ടുകാരന്‍, തയ്യല്‍ക്കാരന്‍, കാമുകി സുമതി എന്നീ കഥാപാത്രങ്ങളെ വികസിപ്പിച്ചാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ശ്രീനിവാസന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് കെ. ജയന്‍, ഇന്നസെന്റ്, വിജയകുമാര്‍ എന്നിവരും അഭിനയിക്കുന്നു.
ആംഗ്രി ബേബീസിനു ശേഷം സജി സുരേന്ദ്രന്‍- അനൂപ് മേനോന്‍- കൃഷ്ണ പൂജപ്പുര എന്നിവര്‍ ഒന്നിക്കുന്ന ഷീ ടാക്‌സിയില്‍ കാവ്യ മാധവന്‍ ആണ്‌നായിക. കാവ്യ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ഗണേഷ്‌കുമാര്‍. നോബി, മുകുന്ദന്‍, പ്രേംകുമാര്‍ എന്നിവരാണു മറ്റു താരങ്ങള്‍. അന്‍സിബ, ഷീലു, കൃഷ്ണപ്രഭ എന്നീ മൂന്നു നായികമാര്‍ കൂടിയുണ്ട് ചിത്രത്തില്‍.
ഈ മൂന്നു ചിത്രത്തിനു തൊട്ടുപിന്നാലെ മോഹന്‍ലാലിന്റെ ലൈല ഓ ലൈലയും എത്തും. വിഷുവിനു ശേഷം ഇത്രയധികം ചിത്രങ്ങള്‍ ഒന്നിച്ചെത്തുന്നത് തിയറ്ററുകളില്‍ പുത്തനുണര്‍വുണ്ടാക്കും.


Click it and Unblock the Notifications











