ഫഹദിന് മൂന്നു ബോളിവുഡ് നായികമാര്‍
ഫഹദ് ഫാസിലിന് മലയാളത്തിലെയും തമിഴിലിനെയും നായികമാരെ മടുത്തോ? ഹരം എന്ന പുതിയ ചിത്രത്തില്‍ ഫഹദിനൊപ്പം അഭിനയിക്കുന്നത് ബോളിവുഡിലെ മൂന്നു നായികമാര്‍. രാധികാ ആപ്‌തെ, രാജശ്രീ ദേശ്പാണ്ഡെ, ബാഗരിഗ എന്നിവരാണ് ഫഹദിന്റെ ടെകി ജീവിത ചിത്രത്തില്‍ നായികമാരാകുന്നത്. പ്രണയം, വിവാഹം, പിന്നെ വിവാഹമോചനം. മെട്രോ ജീവിത സംസ്‌കാരത്തിന്റെ തുറന്നുകാട്ടലാണ് വിനോദ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹരത്തിലൂടെ പറയുന്നത്. ഫിലിം എഡിറ്ററായിരുന്ന വിനോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാമറമാന്‍ പി.സുകുമാറും സജി സാമുവലും ചേര്‍ന്നാണു നിര്‍മാണം.
ബാംഗ്ലൂരില്‍ കോള്‍സെന്റര്‍ ജോലിക്കാരനായ ബാലു വിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത.് അവന്റെ കൂടെ ജോലി ചെയ്യുന്ന ഇഷയുമായി അടുപ്പത്തിലാകുന്നു. പിന്നീട ്‌വിവാഹം കഴിക്കുന്നു. എന്നാല്‍ മധുവിധു തീരും മുന്‍പേ രണ്ടുപേരും രണ്ടുവഴിക്കാകുന്നു. അതോടെ വിവാഹമോചനവും നേടി. എല്ലാം വളരെപെട്ടെന്നായിരുന്നു സംഭവിച്ചത്. തുടര്‍ന്നാണ് ഇവരുടെ ജീവിതത്തിലേക്ക് സലാം , അമിന്‍, അര്‍ക്കന്‍ എന്നീ മൂന്നുപേര്‍ കടന്നുവരുന്നത്. അതോടെ യഥാര്‍ഥ ജീവിതം രണ്ടുപേരും അറിയുകയാണ്. ജീവിതത്തിന്റെ ഹരം അവിടെ മുതലാണ് അവര്‍ അറിയുന്നത്. അവിടെയാണ് ഹരം യഥാര്‍ഥ ഹരത്തിലേക്കു നീങ്ങുന്നത്.

രഞ്ജിപണിക്കര്‍, താരാ കല്യാണ്‍,. മധുപാല്‍, മറിമായം ഫെയിം ശ്രീകുമാര്‍, ബിനോയ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. രാധിക ആപ്‌തെയാണ് ഫഹദിന്റെ ഭാര്യയായി അഭിനയിക്കുന്നത്.
24 കാതത്തിനു ശേഷം ഫഹദ് ടെക്കി ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണിത്. മണിരത്‌നം എന്ന ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് താരമൂല്യം ഇടിഞ്ഞിരുന്ന ഫഹദിന് ഇയ്യോബിന്റെ പുസ്തകം വീണ്ടും ജീവന്‍ നല്‍കുകയാണ്.
ന്യൂജനറേഷന്‍ നായകന്റെ ലുക്കില്‍ ഫഹദിനെ വീണ്ടും കാണാനുള്ള അവസരമാണ് ഹരം നല്‍കുന്നത്. സംവിധായകന്‍ തന്നെയാണ് സിനിമയുടെ എഡിറ്ററും. സതീഷ് കുറുപ്പാണ് കാമറ. സംഗീതം തൈക്കുടം ബ്രിഡ്ജ്.


Click it and Unblock the Notifications











