നിവിന്‍ പോളിയ്ക്ക് മൂന്ന് കാമുകിമാര്‍
താനൊരു റൊമാന്റിക് ഹീറോ ആണെന്ന് 'തട്ടത്തിന്‍ മറയ്ത്ത്' എന്ന ചിത്രത്തിലൂടെ തന്നെ നിവിന്‍ പോളി തെളിയിച്ചതാണ്. 'ബാംഗ്ലൂര്‍ ഡെയ്‌സി'ലെത്തിയപ്പോള്‍ നിവിന്റെ നിഷ്‌കളങ്ക പ്രണയവും പ്രേക്ഷകര്‍ കണ്ടു. അപ്പോ പിന്നെ ഇനി ഇറങ്ങാനിരിക്കുന്ന 'പ്രേമ'ത്തില്‍ എങ്ങനെയായിരിക്കുമെന്ന് പറയാനുണ്ടോ.
'നേര'ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമം. ചിത്രത്തില്‍ നിവിന്‍ പോളിയ്ക്ക് മൂന്ന് നായികമാരുണ്ടത്രെ. സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മൂന്ന് നായികമാരും പുതുമുഖങ്ങളായിരിക്കുമെന്നും ഇവരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളവരെയല്ലം നേരത്തില്‍ നിന്ന് എത്തുന്നവര്‍ തന്നെയായിരിക്കുമെന്നും അന്‍വര്‍ റഷീദ് അറിയിച്ചു. അന്‍വര്‍ റഷീദാണ് പ്രേമം നിര്‍മിക്കുന്നത്.
'യുവ' എന്ന സംഗീത ആല്‍ബത്തില്‍ നിവിന്‍ പോളിയെയും നസ്‌റിയ നസീമിനെയും ഒന്നിപ്പിച്ച് 'നെഞ്ചോട് ചേര്‍ത്ത്...' എന്ന ഗാനം ഒരുക്കിക്കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത് വരുന്നത്. തുടര്‍ന്ന് ഇതേ ജോഡികളെ ഒന്നിപ്പിച്ച് നേരവും എടുത്തു. പ്രേമം ഒരുങ്ങുമ്പോഴേക്കും നസ്‌റിയ വിവാഹിതയായതുകൊണ്ടാവാം പുതിയ നായികമാരെ തിരയുന്നത്.


Click it and Unblock the Notifications