രഞ്ജിത്ത് ചിത്രത്തില്‍ ദുല്‍ഖറിന് മൂന്ന്നായികമാര്‍
നായികമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ എന്നും ഒരു പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടെന്നാണ് കേള്‍ക്കുന്നത്. താരത്തിന്റെ മിക്ക ചിത്രങ്ങളിലും പുതുമുഖങ്ങളാണ് നായികമാരായതെന്നും പ്രത്യേകതയാണ്. എന്നാല്‍ പുതിയ ചിത്രത്തില്‍ നായികയെ കണ്ടെത്താന്‍ ഇത്തിരി പാടുപെടും എന്ന് തോന്നുന്നു. ഒന്നും രണ്ടുമല്ലല്ലോ, മൂന്ന് നായികമാരെ കണ്ടെത്തണ്ടേ.
ദുല്‍ഖറിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖറിന് മൂന്ന് നായികമാരെത്തുന്നത്. നായികമൂന്ന്, നായകന്‍ യൂത്ത് ഐക്കണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഒരു ന്യൂജനറേഷന്‍ കാറ്റടിക്കുന്നുണ്ടെങ്കിലും ആദ്യമേ പറയട്ടെ രഞ്ജിത്ത്-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രം ഒരിക്കലും ഒരു ന്യൂജനറേഷന്‍ ചിത്രമല്ല. എഴുപതുകളിലെ കഥപറയുന്ന ഒരു സീരിയസ് ചിത്രമാണത്രെ.

ടിപി രാജീവിന്റെ കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിയെ ആസ്പദമാക്കിയാണ് കഥ പറയുന്നത്. ഗോള്‍ഡ് കോയിന്‍ ഫലീംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും. ചിത്രത്തിന്റെ പേരോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല.
രഞ്ജിത്തിനെ കൂടാതെ ലാല്‍ ജോസിന്റെ ഒരു ചിത്രത്തിലും ദുല്‍ഖര്‍ കരാറൊപ്പിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദനും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ പേര് വിക്രമാദിത്യന്‍ എന്നാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സാണ് മറ്റൊന്ന്. ഇതില്‍ ദുല്‍ഖറിനെ കൂടാതെ നിവിന്‍ പോളി, ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍, നസ്‌റിയ നസീം, നിത്യാ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കടല്‍ കടന്നൊരു മാത്തുകുട്ടി എന്ന തകര്‍പ്പന്‍ ഫ്‌ളോപ്പ് ചിത്രം ഒരുക്കിയതിലൂടെ പ്രേക്ഷകരുടെ അപ്രീതി നേടിയിരിക്കുകയായിരുന്നു രഞ്ജിത്ത്. അതിനിടയില്‍ മോഹന്‍ലാലിനെ നായകനാക്കി ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രം പ്രഖ്യാപിച്ചതുപോലെ പിന്‍വലിച്ചതും രഞ്ജിത്ത് എന്ന സംവിധായകന് തിരിച്ചടിയായി. തുടക്കം മുതല്‍ ഹിറ്റുകള്‍ മാത്രം നേടിയ ദുല്‍ഖറിന് കഴിഞ്ഞ രണ്ട് ചിത്രങ്ങള്‍ ചെറിയ തോല്‍വിയായിരുന്നു. പുതിയ ചിത്രത്തിലൂടെ രഞ്ജിത്ത് ദുല്‍ഖറിനെ രക്ഷിക്കുമോ, ദുല്‍ഖര്‍ രഞ്ജിത്തിനെ രക്ഷിക്കുമോ എന്ന് കണ്ടറിയാം.


Click it and Unblock the Notifications











