ആമിര്‍ ഖാന്‍ ചിത്രം ത്രീ ഇഡിയറ്റ്‌സിന് രണ്ടാം ഭാഗം വരുന്നു! വിവരം സ്ഥിരീകരിച്ച് സംവിധായകന്‍
ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെതായി 2009ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ത്രീ ഇഡിയറ്റ്‌സ്. രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ആമിറിനൊപ്പം മാധവന്‍,ഷര്‍മാന്‍ ജോഷി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു.
ആമിറിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായാണ് ത്രീ ഇഡിയറ്റ്‌സ് അറിയപ്പെടുന്നത്. ചേതന്‍ ഭഗവതിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചിത്രമൊരുക്കിയിരുന്നത്. കരീനാ കപൂറായിരുന്നു ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തിയിരുന്നത്. ബൊമന്‍ ഇറാനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതതരിപ്പിച്ചിരുന്നു.

വിധു വിനോദ് ചോപ്ര നിര്‍മ്മിച്ച ഈ ചിത്രത്തിന് അഭിജത്ത് ജോഷിയും രാജ്കുമാര്‍ ഹിരാനിയും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. ആമിറിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.സംവിധായകനായ രാജ്കുമാര്‍ ഹിരാനി തന്നെയാണ് ത്രീ ഇഡിയറ്റ്‌സിന് രണ്ടാം ഭാഗം വരുമെന്ന വിവരം അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായുളള വിവരമാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.ചിത്രത്തിനായുളള തിരക്കഥ എഴുതുന്ന തിരക്കിലാണെന്നും ആദ്യ ഭാഗത്തിനേക്കാള്‍ മികച്ചുനില്‍ക്കണം രണ്ടാം ഭാഗമെന്ന നിര്‍ബന്ധം തനിക്കുണ്ടെന്നും സംവിധായകന്‍ പറയുന്നു. തിരക്കഥാ രചനയ്ക്ക് നല്ല സമയമെടുക്കുമെന്നും മുന്നാഭായി ത്രീ എന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ക്ക് ശേഷമായിരിക്കും ത്രീ ഇഡിയറ്റസ് രണ്ടാം ഭാഗത്തിലേക്ക് കടക്കുകായെന്നും രാജ്കുമാര്‍ ഹിരാനി അറിയിച്ചു.


Click it and Unblock the Notifications











