ആയിരം കോടിയിലധികം നേടിയ ബ്രഹ്മാണ്ഡ ചിത്രം! ബാഹുബലി 2 റിലീസ് ചെയ്ത് മൂന്ന് വര്‍ഷം
ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തെലുങ്കില്‍ മാത്രം അറിയപ്പെട്ട പ്രഭാസ് എന്ന താരത്തെ സൂപ്പര്‍ താരമാക്കി ഉയര്‍ത്തിയതും ബാഹുബലിയായിരുന്നു.
ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നത്. ബാഹുബലി 2ഉം ബോക്‌സോഫീസില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. തെലുങ്കിലെന്നെ പോലെ മലയാളത്തിലും വിജയം നേടിയിരുന്നു സിനിമ. ബാഹുബലി 2 പുറത്തിറങ്ങി മൂന്ന് വര്‍ഷം ആവുകയാണ്.

2017 എപ്രില്‍ 28നായിരുന്നു ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. പിതാവ് കെവി വിജയേന്ദ്ര പ്രസാദിന്റെ കഥയിലാണ് എസ് എസ് രാജമൗലി സിനിമ അണിയിച്ചൊരുക്കിയത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തിനൊപ്പം സാബു സിറിളിന്റെ കലാസംവിധാനവും സിനിമയില്‍ മികച്ചുനിന്നിരുന്നു. ബാഹുബലിയുടെ ആദ്യ ഭാഗത്തിനേക്കാള്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത് രണ്ടാം ഭാഗത്തിനായിരുന്നു.

ബാഹുബലി കണ്‍ക്ലൂഷനാണ് ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ടത്. വലിയ ഹൈപ്പോടെ തന്നെയാണ് രണ്ടാം ഭാഗവും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. പ്രഭാസിനൊപ്പം അനുഷ്‌ക ഷെട്ടി, റാണ ദഗുബതി, സത്യരാജ്, രമ്യാ കൃഷ്ണന്‍, തമന്ന തുടങ്ങിയവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. തെലുങ്ക് പതിപ്പിനൊപ്പം തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങിയിരുന്നു.

4കെ ഹൈ ഡെഫനിഷനില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു ബാഹുബലി 2. ബാഹുബലിയുടെ രണ്ടാം ഭാഗത്തിനും ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുളളില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ ബ്രഹ്മാണ്ഡ ചിത്രം സ്വന്തമാക്കിയിരുന്നു.

ആയിരം കോടി ക്ലബില്‍ ആദ്യമായി ഇടംപിടിച്ച ചിത്രം കൂടിയായിരുന്നു ബാഹുബലി 2. 2017ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും ഈ ചിത്രത്തിന് ലഭിച്ചു. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് പ്രഭാസ്. ബാഹുബലിയുടെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രത്തിനായി തന്റെ കരിയറിലെ അഞ്ച് വര്‍ഷമായിരുന്നു പ്രഭാസ് മാറ്റിവെച്ചിരുന്നത്. ബാഹുബലിയിലൂടെ ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളിലും ആരാധകരെ നേടിയെടുക്കാന്‍ പ്രഭാസിന് സാധിച്ചിരുന്നു. ബാഹുബലിയുടെ വിജയത്തിന് ശേഷം തെന്നിന്ത്യയില്‍ താരമൂല്യമേറിയ നടനായി പ്രഭാസ് മാറിയിരുന്നു.


Click it and Unblock the Notifications











