കാര്‍വാന്റെ റിലീസ് കോടതി തടഞ്ഞു, ആശങ്കവേണ്ട, റിലീസ് കൃത്യസമയത്ത്-ദുല്‍ഖര്‍
Recommended Video

തൃശൂര്‍: ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി ചിത്രം റിലീസ് ചെയ്യുന്നതിന് കോടതിയുടെ വിലക്ക്. മലയാളി സംവിധായകനായ സഞ്ജു സുരേന്ദ്രന്‍ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചു കൊണ്ടാണ് ഇടക്കാല ഉത്തരവ്. എന്നാല്‍ അല്‍പ്പസമയം മുന്പ് ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ ചിത്രം നേരത്തെ പ്രഖ്യാപിച്ച സമയത്തു തന്നെ തിയേറ്ററിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് നീങ്ങിയിട്ടുണ്ടാകുമെന്നു വേണം ഊഹിക്കാന്‍. ഔദ്യോഗിക കേന്ദ്രങ്ങളൊന്നും തന്നെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ചിത്രം വെള്ളിയാഴ്ച റിലീസിനെത്തുന്നതിനിടെയാണ് ഈ നീക്കം. ജഡ്ജി കെആര്‍ മധുകറാണ് വിധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ കോപ്പി റൈറ്റ് നിയമത്തിലെ സെക്ഷന്‍ 68നെ അടിസ്ഥാനമാക്കിയാണ് നേരത്തെ റിലീസ് തടഞ്ഞിരുന്നത്.

സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്ന ചിത്രത്തിനോടുള്ള സാമ്യമാണ് പരാതിക്ക് അടിസ്ഥാനം. ഈ ചിത്രത്തിന് ഒട്ടേറെ അവാര്‍ഡുകള്‍ സംവിധായകന് ലഭിച്ചിരുന്നു. അഭിലാഷ് നായര്‍, ജോര്‍ജ് കുര്യന്‍, പ്രശാന്ത്, നന്ദിനി ശ്രീ, സണ്ണി, ജോജോ ജോര്‍ജ്, ദിലീപ് കുമാര്‍ എന്നിവരായിരുന്നു മുരളി മാട്ടുമ്മല്‍ നിര്‍മിച്ച ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.
ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ തുടങ്ങിയ താരങ്ങളാണ് ദുല്‍ഖറിനൊപ്പം കര്‍വാനില്‍ അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രിവ്യു കണ്ടവരെല്ലാം തന്നെ ദുല്‍ഖറിന്റെ അഭിനയത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


Click it and Unblock the Notifications











