രാഗം മിഴി തുറന്നത് കൊച്ചുണ്ണിയിലൂടെ!! ആദ്യ ഷോ കാണാൻ നിവിൻ പോളിയും കൂട്ടരും...

രാഗത്തിന്റെ തിരിച്ച് വരവ് ഒരു വെടിക്കെട്ട് ചിത്രത്തിലൂടെയാണ്.

തൃശൂർക്കാരുടെ വികാരമാണ് രാഗം തിയേറ്റർ.നീണ്ട 40 ൽ വർഷത്തെ പ്രവർത്തനത്തിനു ശേഷം 2015 ലാണ് പ്രദർശനം അവസാനിപ്പിക്കുന്നത്. രാഗം ഷോ അവസാനിപ്പിച്ചത് തൃശ്ശൂർക്കാരുടെ ഉള്ളിൽ ഒരു വിങ്ങലായി അവശേഷിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുത്തൻ സങ്കേതിക വിദ്യയുമായി രാഗം വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്.

kayam kulamkochunni

രാഗത്തിന്റെ തിരിച്ച് വരവ് ഒരു വെടിക്കെട്ട് ചിത്രത്തിലൂടെയാണ്. മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-നിവിൻ പോളി ചിത്രമായ കായംകുളം കെച്ചുണ്ണിയിലൂടെയാണ് രണ്ടാം വരവിലെ കന്നി ചിത്രം. നിവിൻ പോളി ഉൾപ്പെടെയുള്ള കായംകുളംകൊച്ചുണ്ണിയുടെ അണിയറ പ്രവർത്തകർ ചിത്രം കാണുന്നത് രാഗത്തിലൂടെയായിരിക്കും.

1947 ആഗസ്റ്റ് 24 നാണ് രാഗത്തിൽ ആദ്യ ഷോ നടക്കുന്നത്. രാമു കാര്യട്ടിന്റെ നെല്ല് 50 ദിവസം തുടച്ചയായി രാഗത്തിൽ ഓടിയിരുന്നു. മലയാള സിനിമയിലെ അന്നത്തെ പ്രമുഖ താരങ്ങളെല്ലാം രാഗത്തിൽ എത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് അന്നത്തെ ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന തിയേറ്ററായിരുന്നു ഇത്. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു', ആദ്യത്തെ 70 എംഎം ചിത്രം പടയോട്ടം', ആദ്യത്തെ ത്രീഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ അന്യ ഭാഷ ചിത്രങ്ങളായ ഷോലെ', ബെന്‍ഹര്‍', ടൈറ്റാനിക്' തുടങ്ങിയ ചിത്രങ്ങളും രാഗത്തില്‌ എത്തിയിരുന്നു. രാഗത്തിൽ‌ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് തൃശൂരത്തെ സിനിമ പ്രേമികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X