For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയറാമിന്റെ മനംകവർന്ന മമ്മൂട്ടിയുടെ പ്രകടനം ഈ ചിത്രത്തിലേത്...

  |

  മെ​ഗാസ്റ്റാർ മമ്മൂട്ടി സിനിമയിൽ അമ്പത് വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. അരനൂറ്റാണ്ടായി മലയാള സിനിമയുടെ എല്ലാമെല്ലാമായി ജീവിക്കുന്ന പ്രതിഭ 400 ഓളം സിനിമകളുടെ ഭാ​ഗമായി കഴിഞ്ഞു. മെ​ഗാസ്റ്റാർ.... സൂപ്പർസ്റ്റാർ... എന്നീ പദപ്രയോ​ഗങ്ങൾ തന്റെ പേരിനോടൊപ്പം ആളുകൾ ചേർക്കുന്നതിലും ഉപരി ഒരു നല്ല നടനാണ് മമ്മൂട്ടി എന്ന് ആളുകൾ പറയുമ്പോഴാണ് കൂടുതൽ സന്തോഷം തോന്നുന്നത് എന്നാണ് മമ്മൂട്ടി തന്നെ പല അഭിമുഖങ്ങളിലും പറയാറുള്ളത്. പ്രായം എഴുപത് കഴിഞ്ഞെങ്കിലും ഇരുപതുകാരന്റെ ചുറുചുറുക്കോടെയാണ് അദ്ദേഹം സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് സഞ്ചരിക്കുന്നത്.

  മലയാളിയുടെ ക്ഷോഭവും വീര്യവും കരുണയും സങ്കടവും നിസ്സഹായതയും പ്രണയവുമെല്ലാം മമ്മൂട്ടിയിലൂടെ പുനരവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം മമ്മൂട്ടിയിലാണ് പര്യവസാനിച്ചത്. മമ്മൂട്ടിയിലെ പ്രതിഭയ്ക്ക് ലഭിച്ചത് എണ്ണിയാൽ തീരാത്ത പുരസ്കാരങ്ങളും അം​ഗീകാരങ്ങളുമാണ്. ചന്തുവായി. പഴശ്ശിരാജയായി.. വൈക്കം മുഹമ്മദ് ബഷീറായി.. അംബേദ്കറായി എല്ലാം മമ്മൂട്ടി പരകായ പ്രവേശനം നടത്തി നമ്മെ ഞെട്ടിച്ചിട്ടുണ്ട്.

  അഭിനയ ജീവിതത്തിലെ അമ്പത് ആണ്ട് പിന്നിട്ട വേളയിൽ ലോകത്തിന്റെ നാനാഭാ​ഗത്ത് നിന്ന് അതുല്യപ്രതിഭയെ തേടിയെത്തിയത് നിരവധി സമ്മാനങ്ങളാണ്. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്നെങ്കിൽ ആഘോഷമാക്കപ്പെടേണ്ട ചടങ്ങ് കൂടിയായിരുന്നു അത്. ചരിത്രം മമ്മൂട്ടിയെയല്ല... മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്. 'മമ്മൂട്ടി ഒരു ഗായകൻ ആയിരുന്നെങ്കിൽ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കർ ആകുമായിരുന്നു. മമ്മൂട്ടി നടൻ ആകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി...' എന്നാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരും അടുത്തറിയാൻ സാധിച്ചവരും പറയുന്നത്.

  ഒരോ സിനിമയിലും പുതിയ കഥാപാത്രങ്ങളുമായി അദ്ദേഹം എത്തുമ്പോൾ ആകാംഷ കാണികൾ വർധിക്കാറെയുള്ളൂ... ഒരിക്കലും കുറഞ്ഞിട്ടില്ല. പല അഭിനേതാക്കളും ആ​ഗ്രഹിക്കുന്ന ഒന്നാണ് മമ്മൂട്ടി ചെയ്ത് വെച്ചതിന്റെ ഒരു ശതമാനമെങ്കിലും തനിക്ക് സിനിമയ്ക്ക് വേണ്ടി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. അത്രമാത്രം അർപ്പണ മനോഭാവമാണ് അദ്ദേഹം കഥാപാത്രത്തിന് വേണ്ടിയും സിനിമയ്ക്ക് വേണ്ടിയും ചെയ്യുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട കുറച്ച് സിനിമകളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഒരുവിധം ആളുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന സിനിമയായിരിക്കും മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ജോണി വാക്കർ എന്ന സിനിമ.

  പുതുമയുള്ള സബ്ജക്ടും അവതരണവും പല മൂഡിലുള്ള പാട്ടുകളും എല്ലാം കൊണ്ട്‌ സമ്പന്നമാണ് സിനിമ. ജോണി വാക്കർ മലയാള സിനിമയിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ക്യാംപസ് ചിത്രം കൂടിയാണ്. ജയരാജാണ് സിനിമ സംവിധാനം ചെയ്തത്. മനോഹരമായ ​ഗാനങ്ങൾക്കൊണ്ട് സമ്പന്നമായ ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന് തുടങ്ങുന്ന ​ഗാനത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ ജോണി വാക്കറിലെ ശാന്തമീ രാത്രിയിൽ എന്ന ​ഗാനത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. മമ്മൂട്ടിയുടെ സിനിമകളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടിനെക്കുറിച്ചാണ് ജയറാം സംസാരിക്കുന്നത്. ഗായകന്‍ എം.ജി ശ്രീകുമാറുമായുള്ള ഒരു അഭിമുഖത്തിനിടെയാണ് ജയറാം ജോണിവാക്കർ സിനിമയെ കുറിച്ചും അതിലെ ​ഗാനത്തിനെ കുറിച്ചുമെല്ലാം വാചാലനായത്.

  Recommended Video

  ഏത് ഇൻഡസ്ട്രിയിൽ എത്തിയാലും അവർക്കൊപ്പം അവരിലൊരാൾ

  തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ​ഗാനം ജോണി വാക്കര്‍ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയില്‍ എന്ന് തുടങ്ങുന്ന പാട്ടാണെന്നാണ് ജയറാം പറയുന്നത്. ഈ പാട്ട് ടി.വിയില്‍ വരുമ്പോള്‍ താന്‍ ഇപ്പോഴും കാണാറുണ്ടെന്നും ജയറാം പറഞ്ഞു. ഇന്നും ടി.വിയിൽ ഈ ഗാനം വന്നാല്‍ ഒരു സെക്കന്റ് പോലും കണ്ണ് അതില്‍ നിന്നും മാറ്റാതെ നോക്കിനിൽക്കുമെന്നും ജയറാം പറയുന്നു. പാട്ടിന്റെ ഭംഗി കൊണ്ടും അതിന്റെ അവതരണം കൊണ്ടും ഹൃദയത്തിൽ ഇടംനേടിയ ​ഗാനമാണ് ജോണി വാക്കറിലേതെന്നും ജയറാം പറഞ്ഞുവെക്കുന്നു. ക്യാപംസ് ചിത്രമായിരുന്നെങ്കിലും നായകന്റെ മരണം അന്ന് പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിക്കാതിരുന്നതിനാൽ വലിയ വിജയം നേടാൻ ജോണി വാക്കർ എന്ന മമ്മൂട്ടി ചിത്രത്തിന് അന്ന് സാധിച്ചിരുന്നില്ല.

  Read more about: mammootty jayaram malayalam movie
  English summary
  Throwback: Jayaram Opens Up About Mammootty Performance In Shanthamee Rathriyil Song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X