Don't Miss!
- News
ഉണ്ണി മുകുന്ദന് മാപ്പ് പറയുന്ന ഓഡിയോ എന്തുകൊണ്ട് പുറത്ത് വിട്ടില്ല: കൂടുതല്‍ വിശദീകരണവുമായി സായി
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
എന്നെ നാണം കെടുത്തരുതെന്ന് ബച്ചന് സാറിനോട് അന്ന് പറഞ്ഞു, അനുഭവം പങ്കുവെച്ച് മേജര്‍ രവി
പട്ടാള സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് മേജര്‍ രവി. മോഹന്‍ലാലിനെ നായകനാക്കിയുളള കീര്‍ത്തിചക്രയായിരുന്നു സംവിധായകന്റെതായി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ കുരുക്ഷേത്ര, മിഷന് 90 ഡേയ്സ്, കാണ്ഡഹാര്‍, പിക്കറ്റ് 43, 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ് എന്നീ ചിത്രങ്ങളും സംവിധായകന്റെതായി പുറത്തിറങ്ങി. അതേസമയം മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാറിലൂടെയാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ആദ്യമായി മലയാളത്തിലേക്ക് എത്തിയത്.
മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ വീണ്ടും എത്തിയ ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ബിഗ്ബി അവതരിപ്പിച്ചത്. 2010ലാണ് മോഹന്‍ലാലും മേജര്‍ രവിയും വീണ്ടുമൊന്നിച്ച ചിത്രം പുറത്തിറങ്ങിയത്. അതേസമയം കാണ്ഡഹാര്‍ സമയത്തെ അമിതാഭ് ബച്ചനൊപ്പമുളള ഓര്‍മ്മകള്‍ മേജര്‍ രവി പങ്കുവെച്ചിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ബിഗ്ബിയെ കുറിച്ച് മനസുതുറന്നത്.

ഊട്ടിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. അന്ന് ലൊക്കേഷനിലേക്ക് വരുമ്പോള്‍ അമിതാഭ് ബച്ചനൊപ്പം മുംബൈയില്‍ നിന്നും അദ്ദേഹത്തിന്റെ കാരവാനും കോസ്റ്റ്യൂമറും ബോര്‍ഡി ഗാര്‍ഡ്സും ഉള്‍പ്പെടെ വന്‍ടീം ഉണ്ടായിരുന്നു. ബിഗ് ബി തന്റെ സ്വന്തം കോസ്റ്റ്യൂം അണിഞ്ഞാണ് ആ ചിത്രത്തില്‍ അഭിനയിച്ചതെന്നും സംവിധായകന് പറയുന്നു. അതിന് പോലും ഞങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വന്നില്ല.

മൂന്ന് ദിവസം കൊണ്ട് നാല് സീന്‍ ആണ് അദ്ദേഹത്തെ വെച്ച് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേദിവസം ഞാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നു. ഊട്ടിയില്‍ നല്ല തണുപ്പുളള കാലത്തായിരുന്നു ചിത്രീകരണം. അടുത്ത ദിവസം എത്ര മണിക്കാണ് ഷൂട്ടിംഗ് പ്ലാന്‍ ചെയ്യേണ്ടതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അത് ഞാനല്ല ഡയറക്ടറാണ് പ്ലാന്‍ ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അടുത്ത ദിവസം രാവിലെ എഴ് മണിക്ക് ഞങ്ങള്‍ ഒരു സീന്‍ പ്ലാന്‍ ചെയ്തു. അദ്ദേഹം മേക്കപ്പ് ചെയ്ത് രാവിലെ 6.50ന് സെറ്റില്‍ എത്തിയിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടിംങ് ഒന്നര ദിവസംകൊണ്ട് ഞാന്‍ തീര്‍ത്തു. പക്ഷേ അദ്ദേഹം സെറ്റില്‍ നിന്ന് പോയില്ല. ഞങ്ങള്‍ക്കൊപ്പം നിന്നു. ഒടുവില്‍ ഷൂട്ടിംഗ് നിര്‍ത്തി ഞങ്ങളും അദ്ദേഹത്തിനൊപ്പം ചെലവഴിച്ചു. ഊട്ടിയും അവിടുത്തെ പട്ടാള ക്യാമ്പും ചുറ്റിയടിച്ചു.

സെറ്റില്‍ നിന്ന് പോകുന്ന സമയത്ത് വണ്ടികയറ്റിവിടാന്‍ ഹോട്ടലില്‍ ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം മുറിയില്‍ നിന്നിറങ്ങി നേരെ റിസപ്ഷന് കൗണ്ടറിലേക്ക് പോകുന്നത് കണ്ടു. എന്താണെന്നറിയാതെ ഞാനും പിറകെ ഓടി. അദ്ദേഹത്തിന്റെയും സംഘത്തിന്റെയും മൂന്ന് ദിവസത്തെ റൂം റെന്റ് കൊടുക്കാനായിരുന്നു പരിപാടി. ദയവുചെയ്ത് എന്നെ നാണം കെടുത്തരുതെന്ന് പറഞ്ഞ് കാലുപിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹം പിന്മാറിയത്. ഈ പ്രായത്തിലും കഥാപാത്രത്തിനനുസരിച്ച് അദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണ്. അതാണ് ബച്ചന്‍സ് മാജിക്ക്. അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞു.
Recommended Video
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ