twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദിന്റെ നായികയായുളള ആദ്യ അവസരം, നിരസിച്ചതിന്റെ കാരണം പറഞ്ഞ് പ്രിയാമണി

    By Midhun Raj
    |

    തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി ഒരുകാലത്ത് തിളങ്ങിയ താരമാണ് പ്രിയാമണി. തമിഴ് സിനിമയിലൂടെ അരങ്ങേറിയ നടി തുടര്‍ന്ന് മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. പരുത്തിവീരന്‍ എന്ന സിനിമയിലൂയാണ് പ്രിയാമണി മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിയത്. മലയാളത്തിലും സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും സിനിമകളില്‍ നടി അഭിനയിച്ചു. തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്‌ന്‌റ് പോലുളള സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് പ്രിയാമണി അവതരിപ്പിച്ചത്.

    അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

    അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും തിളങ്ങിയ താരമാണ് പ്രിയാമണി. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ സത്യം എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താര ചിത്രങ്ങളിലും പ്രിയാമണി എത്തി. അതേസമയം മലയാളത്തില്‍ ആദ്യമായി ലഭിച്ച അവസരത്തെ കുറിച്ച് കൈരളി ടിവിയുടെ ജെബി ജെംഗ്ഷനില്‍ മനസുതുറക്കുകയാണ് പ്രിയാമണി.

    ഫഹദ് ഫാസിലിന്‌റെ നായികയായി

    ഫഹദ് ഫാസിലിന്‌റെ നായികയായി അഭിനയിക്കാനുളള അവസരം വന്നതും തുടര്‍ന്നു നടന്ന കാര്യങ്ങളുമാണ് പ്രിയാമണി പറഞ്ഞത്. സിനിമയില്‍ ബ്രേക്ക് തന്നത് എന്റെ ആദ്യത്തെ ഗുരുവായ ഭാരതിരാജ സാറാണ് എന്ന് പ്രിയാമണി പറയുന്നു. 'പക്ഷേ ഭാരതിരാജ സാറിന് മുന്‍പ് എനിക്ക് മലയാളത്തില്‍ ഓഫര്‍ ലഭിച്ചിരുന്നു. ഫാസില്‍ സാറാണ് എന്നെ വിളിച്ചത്'.

    ഫഹദ് ഫാസിലിന്‌റെ ആദ്യ ചിത്രം

    'ഫഹദ് ഫാസിലിന്‌റെ ആദ്യ ചിത്രം. ഫാസില്‍ സാറ് ഫഹദിനെ പരിചയപ്പെടുത്തുന്ന പടം. അങ്ങനെ ഞാന്‍ ഫാസില്‍ സാറിന്‌റെ വീട്ടില്‍ പോയി. ഒരു ദിവസം മുഴുവന്‍ അവിടെ ഇരുന്നു. ഫഹദിന്‌റെ കൂടെ സ്‌ക്രീന്‍ ടെസ്റ്റ് ഒകെ ചെയ്തു. ഫാസില്‍ സാര്‍ നല്ല ഹാപ്പിയായിരുന്നു, നടി പറയുന്നു. 'ഞാന്‍ റെഡി, സൈന്‍ ചെയ്യൂ എന്ന് ഫാസില്‍ സാര്‍ അന്ന് എന്നോട് പറഞ്ഞു'.

    എന്നാല്‍ ആ സമയത്ത് എനിക്ക്

    'എന്നാല്‍ ആ സമയത്ത് എനിക്ക് എക്‌സാമ്‌സ് ഉണ്ടായിരുന്നു. ഇപ്പോള്‍ പറ്റില്ല, പരീക്ഷ കഴിഞ്ഞിട്ട് വേണമെങ്കില്‍ ചെയ്യാം എന്ന് സര്‍ പറഞ്ഞു. അങ്ങനെ ഫാസില്‍ സാറിന്‌റെ സിനിമ എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി. ഇത് കഴിഞ്ഞിട്ടാണ് ഭാരതിരാജ സാര്‍ എന്നെ തമിഴില്‍ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് തമിഴിലേക്ക് വരുന്നത്'.

    Recommended Video

    Priyamani's reply to fan who asked about her husband's religion
    'പിന്നെ തെലുങ്കിലേക്ക് പോയി.

    'പിന്നെ തെലുങ്കിലേക്ക് പോയി. ഭാരതിരാജ സാറിന്‌റെ പടം ഞങ്ങള് തുടങ്ങിയത് 2002ലാണ് എന്നാല്‍ റിലീസിനെത്തിയത് 2004ലും. തെലുങ്ക് പടം വന്ന് 2003ലാണ്. അങ്ങനെ കരിയറില്‍ റിലീസ് ചെയ്ത ആദ്യം ചിത്രം തെലുങ്കിലായി', അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞു. അതേസമയം സിനിമകള്‍ക്ക് പുറമെ വെബ് സീരിസ് രംഗത്തും സജീവമാണ് പ്രിയാമണി. ഫാമിലി മാന്‍ സീസണ്‍ 2 ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ നടിയുടെ പുതിയ സിനിമകള്‍ വരുന്നുണ്ട്.

    Read more about: fahadh faasil priyamani
    English summary
    Throwback Thursday: Priyamani Opens Up Why She Rejected Fahadh Faasil Movie In In JB Junction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X