അതില്ലാതെ ഞാന്‍ എവിടെയും പോയിട്ടില്ല, നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മനസിലാവും: സുപ്രിയ
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരപത്‌നിയാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജിനൊപ്പം സുപ്രിയയും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. താരകുടുംബത്തിന്റെ പുതിയ. വിശേഷങ്ങള്‍ അറിയാനെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സുപ്രിയയ്ക്കും അലംകൃതയ്ക്കുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം പൃഥ്വി എത്താറുണ്ട്. പൃഥ്വിരാജിനൊപ്പം സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ വഴിയുളള ഇവരുടെ സംഭാഷണങ്ങളെല്ലാം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. പൃഥ്വിയുടെയും മകളുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയയും എത്താറുണ്ട്. ആടുജീവിതം ചിത്രീകരണത്തിന് ശേഷം കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ പൃഥ്വിക്ക് സാധിച്ചിരുന്നു. ഈ സമയത്തും അലംകൃതയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് രണ്ട് പേരും എത്തിയിരുന്നു.

വിവാഹത്തിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിരുന്ന താരപത്‌നി കൂടിയാണ് സുപ്രിയ. സുപ്രിയ ബിബിസിയില്‍ ജോലി ചെയ്യുന്ന സമയത്താണ് പൃഥ്വിരാജുമായുളള വിവാഹം നടന്നത്. ബിബിസിയ്ക്ക് പുറമെ എന്‍ഡിടിവിയിലും മുന്‍പ് ജോലി ചെയ്തിരുന്നു സുപ്രിയ. വിവാഹ ശേഷം ജോലി വിട്ട താരപത്നി തുടര്‍ന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തനം ഇപ്പോഴില്ലെങ്കിലും അതിനെ കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും താരപത്‌നി മനസുതുറന്നിരുന്നു. കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് പൃഥ്വിയും സുപ്രിയയും വിവാഹിതരായത്. 2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിവാഹം നടന്നത്. പുസ്തകങ്ങളായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത്.

അതേസമയം ദീപാവലി സമയത്ത് സുപ്രിയയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിബിസിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴുളള ഡയറിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മനോഹരമായ ഒരു കുറിപ്പുമായി സുപ്രിയ എത്തിയിരിക്കുന്നത്.
ദീപാവലി പ്രമാണിച്ചുളള ക്ലീനിങ്ങായിരുന്നു, അതിനിടെ 2011ല്‍ നിന്നുളള എന്റെ പഴയ നോട്ട് ബുക്ക് കൈയില്‍പെട്ടു.

അതില്ലാതെ ഞാന്‍ എവിടെയും പോയിട്ടില്ല. ഇപ്പോഴും എവിടെ പോകുമ്പോഴും ഒരു ചെറിയ നോട്ട്ബുക്കും പേനയും ഞാന്‍ കൈയ്യില്‍ കരുതാറുണ്ട്. പഴയശീലം അത്ര പെട്ടെന്നൊന്നും പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത് വളരെയധികം മനസിലാക്കാന്‍ സാധിക്കും. ചിത്രം പങ്കുവെച്ച് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം പൃഥ്വിരാജിനൊപ്പം സിനിമയിലും തുടക്കം കുറിച്ച താരപത്‌നിയാണ് സുപ്രിയ. നിര്‍മ്മാതാവായാണ് സുപ്രിയ മോളിവുഡില്‍ സജീവമായിരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സുപ്രിയ സിനിമകള്‍ നിര്‍മ്മിക്കാറുളളത്. പൃഥ്വിയുടെയും സുപ്രിയയുടെയും ബാനറില്‍ നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് ചിത്രങ്ങളും ഈ ബാനറില്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സുപ്രിയ നല്ലൊരു നിര്‍മ്മാതാവാണെന്ന് പൃഥ്വി മുന്‍പ് തുറന്നുപറഞ്ഞിരുന്നു. നയന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോഴായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications