തുടരും കേരള ബോക്സ് ഓഫീസിലെ ഒറ്റയാൻ; മോഹൻലാലിന് എതിരാളി മോഹൻലാൽ മാത്രം

മലയാള സിനിമ അടുത്തിടെ കണ്ട ഏറ്റവും അമ്പരപ്പിക്കുന്ന വിജയമാണ് മോഹൻലാലിന്റെ തുടരും നേടിയത്. ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തത് യുവ സംവിധായകൻ തരുൺ മൂർത്തിയാണ്. താരതമ്യേന യാതൊരു ഹൈപ്പും ഇല്ലാതെ തീയറ്ററുകളിൽ എത്തിയ ചിത്രം പക്ഷെ എല്ലാ മുൻവിധികളെയും തള്ളിക്കളഞ്ഞുകൊണ്ടു അത്യുജ്ജല വിജയമായി മാറി. സാധാരക്കാരെ മനം കവർന്ന മോഹൻലാൽ ചിത്രം ഇപ്പോൾ പുലിമുരുഗനെയും എമ്പുരാനെയും പിന്തള്ളി കേരള ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.

തുടരും കേരള ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്ത്

വളരെക്കാലമായി നിലനിന്ന പോന്നിരുന്ന പുലിമുരുഗന്റെയും, പിന്നീട് വന്ന എമ്പുരാന്റെയും ടോട്ടൽ കളക്ഷൻ റെക്കോർഡുകൾ മറികടന്ന്, കേരള ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് തുടരും. ബോക്സ് ഓഫീസിൽ അനലിസിസ് നടത്താറുള്ള സാക്കനിൽക് വെബ്സൈറ്റിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് മോഹൻലാൽ ചിത്രം കേരളത്തിൽ നിന്ന് മാത്രം ഇതുവരെ നേടിയത് 87.66 കോടി രൂപയാണ്. ഇതോടെ സൂപ്പർതാരത്തിന്റെ 2025ലെ ആദ്യ റിലീസ് ആയ പൃഥ്വിരാജ് സുകുമാരൻ ചിത്രം എമ്പുരാന്റെ കേരളം കളക്ഷൻ റെക്കോർഡ് ഭേദിച്ചിരിക്കുകയാണ് തരുൺ മൂർത്തിയുടെ മൂന്നാം സംവിധാന സംരംഭം.

Mohanlal in Thudarum

പുതിയ റിപോർട്ടുകൾ അനുസരിച്ച് മലയാളത്തിന്റെ എക്കാലത്തെയും വലിയ വിജയചിത്രം എന്ന പദവി തുടരും നേടാൻ ഇനി അധികം താമസമില്ല. യാതൊരു വിധത്തിലുള്ള വലിയ പ്രൊമോഷൻ ക്യാമ്പയിനുകളും ഇല്ലാതെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം പ്രേക്ഷകരിൽ നിന്ന് നേടിയ നല്ല അഭിപ്രായം കൊണ്ട് മാത്രമാണ് ഈ രീതിയിൽ കുതിച്ചുയർന്നത്. ബോക്സ് ഓഫീസിൽ അനലിസ്റ്റുകളുടെ അഭിപ്രായം അനുസരിച്ച്, ഈ വാരാന്ത്യത്തിനുള്ളിൽ തന്നെ തുടരും 200 കോടി ക്ലബ്ബിൽ ഇടം നേടും. ആ നിലക്ക് 200 കോടി ക്ലബ്ബിൽ ഒന്നിൽ കൂടുതൽ തവണ ഇടം നേടിയ ഒരേയൊരു മലയാളി നടൻ എന്ന ബഹുമതിയും മോഹൻലാലിന് സ്വന്തമാവും.

മോഹൻലാലിന് എതിരാളി മോഹൻലാൽ തന്നെ

Mohanlal in Thudarum

എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ വൻ വിജയങ്ങളോടെ മലയാള സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പർതാരം എന്ന പദവി ഒന്നുകൂടി അരക്കിട്ടു ഉറപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. താരത്തിൽ നിന്ന് തങ്ങൾക്ക് വേണ്ടത് നല്ല സിനിമകൾ മാത്രമാണ് എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് അറിയിച്ചിരിക്കുകയാണ് തുടരും എന്ന ചെറിയ ചിത്രത്തെ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മലയാളി പ്രേക്ഷകർ. സമ്മിശ്ര പ്രതികരണമായിട്ടു കൂടി എമ്പുരാൻ നേടിയ വലിയ വിജയവും സൂചിപ്പിക്കുന്നത് അതുതന്നെയാണ്. പൃഥ്വിരാജ് സുകുമാരൻ ചിത്രം സാധാരണ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെങ്കിലും മലയാള സിനിമ ബോക്സ് ഓഫീസിലെ ഏതാണ്ട് എല്ലാ റെക്കോർഡുകളും തകർത്ത് വൻ വിജയമായി തീർന്നു.

ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം കഴിഞ്ഞാൽ, പുതിയ ചിത്രങ്ങളൊന്നും മോഹൻലാൽ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത സിനിമയുടെ ജോലികളിലേക്ക് കടക്കുന്നതിന് മുൻപേ, പതിവ് പോലെ തന്റെ കുടുംബവുമൊത്ത് കുറച്ചു സമയം ചിലവഴിക്കാനാണ് താരത്തിന്റെ തീരുമാനം എന്നാണ് റിപോർട്ടുകൾ. അമൽ നീരദ്, ജിത്തു മാധവൻ, കൃഷാന്ത് തുടങ്ങി ഒരു വലിയ സംവിധായക നിര തന്നെ താരത്തിനായി കാത്തിരിക്കുകയാണ് എന്നാണ് സൂചന. നടൻ അനൂപ് മേനോന്റെ അടുത്ത ചിത്രത്തിൽ നായകനാവുന്നു എന്ന് മോഹൻലാൽ അറിയിച്ചിരുന്നെങ്കിലും, പിന്നീട് ആ സോഷ്യൽ മീഡിയ പോസ്റ്റ് താരം ഡിലീറ്റ് ചെയ്തിരുന്നു. മോഹൻലാൽ വ്യത്യസ്ത ചിത്രങ്ങളുമായി വീണ്ടും വലിയ വിജയങ്ങൾ കൈവരിക്കാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

More from Filmibeat

Read more about: box office collection mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X