എമ്പുരാനെ കേരളത്തിൽ മലർത്തിയടിക്കാൻ തുടരും; പുതിയ മോഹൻലാൽ യുഗത്തിന് തുടക്കമാകുമോ?

മോഹൻലാൽ ചിത്രം തുടരും വൻ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ 25ന് തീയറ്ററിൽ എത്തിയ ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമ പ്രതീക്ഷകൾക്കപ്പുറം വലിയ വിജയമായി മാറിക്കഴിഞ്ഞു. ഇതോട് കൂടി 2025ലെ മോഹൻലാലിൻ്റെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയിരിക്കുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം. സൂപ്പർ താരത്തിൻ്റെ ഈ വർഷത്തെ ആദ്യ റിലീസ് ആയ ഏമ്പുരാൻ മലയാള സിനിമയുടെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരുന്നു. എന്നാലിപ്പോൾ, പൃഥ്‌വിരാജ് സുകുമാരൻ ചിത്രത്തെ മലർത്തിയടിക്കാൻ ഒരുങ്ങുകയാണ് കാര്യമായ ഹൈപ്പ് ഇല്ലാതെ വന്ന തുടരും.

തുടരും കേരള ബോക്സ് ഓഫീസ് കളക്ഷൻ 60 കൊടിയിലേക്ക്

ബോക്സ് ഓഫീസ് അനലിസ്റ്റുകളായ സാക്കിനില്ക് വെബ്സൈറ്റിന്റെ പുതിയ കണക്കുകൾ അനുസരിച്ച് തുടരും കേരള ബോക്സ് ഓഫീസിൽ 60 കോടി ക്ലബ്ബിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. വെറും 10 ദിവസങ്ങൾ കൊണ്ടാണ് മോഹൻലാൽ ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പുതിയ കണക്കുകൾ അനുസരിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത ഫാമിലി ഡ്രാമ മോഹൻലാലിൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം എമ്പുരാൻ്റെ ലൈഫ്ടൈം കേരള ബോക്സ് ഓഫീസ് കളക്ഷൻ ഉടൻ മറികടന്നേക്കും. ദിവസേന 5 കോടിക്ക് മുകളിൽ കേരളത്തിൽ നിന്നും നേടിക്കൊണ്ടിരിക്കുന്ന തുടരും, ഏതാനും ദിവസത്തിനുള്ളിൽ തന്നെ പൃഥ്‌വിരാജ് ചിത്രത്തിനെ മലർത്തിയടിക്കും എന്നാണ് സൂചന. എമ്പുരാൻ കേരളത്തിലെ തീയറ്ററുകളിൽ നിന്ന് നേടിയത് 87 കോടി രൂപയാണ്.

Mohanlal in Empuraan and Thudarum

മോഹൻലാൽ-ശോഭന ജോഡി വീണ്ടും ഒന്നിച്ച തുടരും, മികച്ച പ്രേക്ഷകാഭിപ്രായവുമായി മുന്നോട്ട് കുതിക്കുകയാണ്. തരുൺ മൂർത്തി ചിത്രത്തിൻ്റെ വേൾഡ്-വൈഡ് കളക്ഷൻ 150 കോടി കടന്നു കഴിഞ്ഞു. റിലീസ് ചെയ്ത് വെറും 10 ദിവസങ്ങൾ കൊണ്ട് ഈ വലിയ നേട്ടം സ്വന്തമാക്കിയ തുടരും എമ്പുരാൻ്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ മറികടന്നേക്കും എന്നാണ് സിനിമ പ്രേമികളും സോഷ്യൽ മീഡിയയും കരുതുന്നത്. ഉയരുന്ന പ്രേക്ഷക അഭിപ്രായം മാനിച്ച് മോഹൻലാൽ ചിത്രത്തിൻ്റെ തീയറ്ററുകളിലെ യാത്ര ഒരു മാസത്തിന് മുകളിലേക്ക് നീളാനും സാധ്യതകൾ ഉണ്ട്.

പുതിയ മോഹൻലാൽ യുഗത്തിന് തുടക്കമാകുമോ?

Mohanlal in Thudarum

വിരലിൽ എണ്ണാവുന്ന നല്ല സിനിമകൾ മാത്രമായി തൻ്റെ കരിയറിൻ്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് വീണ് പോയ മോഹൻലാലിൻ്റെ വലിയ തിരിച്ചു വരവിനാണ് 2025ൻ്റെ ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. എമ്പുരാൻ്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലൂടെ മലയാള സിനിമയുടെ താരരാജാവ് എന്ന പദവി ഇന്നും തനിക്ക് സ്വന്തമാണെന്ന് ലാൽ ഒരിക്കൽ കൂടി സാക്ഷ്യപ്പെടുത്തി. എന്നാൽ, തന്നിലെ നടനെ അദ്ദേഹം പൊടി തട്ടിയെടുത്തത് തുടരും എന്ന ചിത്രത്തിലെ അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെയാണ്. തരുൺ മൂർത്തി ചിത്രത്തിലെ പല സീനുകളിലും, പുതു തലമുറക്ക് അന്യമായി തീർന്ന പല 'ലാൽ ഭാവ'ങ്ങളും മിനുക്കിയെടുത്തു മോഹൻലാൽ.

തുടരും വലിയ വിജയമായി മാറുമ്പോൾ മോഹൻലാൽ ഫാൻസും, നടനെ എന്നും സ്നേഹിച്ച മലയാള സിനിമ പ്രേമികളും, ഉറ്റ് നോക്കുന്നത് അദ്ദേഹത്തിൻ്റെ കരിയറിൻ്റെ പുതു യുഗത്തിലേക്കാണ്. തുടർച്ചയായുള്ള രണ്ടു വൻ വിജയങ്ങളും, തന്നിലെ നടന് തരുൺ മൂർത്തി ചിത്രത്തിലൂടെ കിട്ടിയ മികച്ച മടങ്ങി വരവും മോഹൻലാലിന് കൂടുതൽ നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കാൻ പ്രേരണയാകും എന്നാണ് സോഷ്യൽ മീഡിയ വിശ്വസിക്കുന്നത്. സത്യൻ അന്തിക്കാട് മുതൽ ആവേശം സംവിധായകൻ ജിത്തു മാധവൻ വരെയുള്ള പ്രതിഭകളുമായി മലയാളത്തിൻ്റെ പ്രിയ നടൻ കൈ കോർക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

More from Filmibeat

Read more about: box office collection mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X