മേക്കിം​ഗ് ​ഗംഭീരം, കഥയോ? ത​ഗ് ലെെഫ് പ്രതീക്ഷ കാത്തോ; പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ത​ഗ് ലെെഫ് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. സിമ്പു, തൃഷ, അഭിരാമി എന്നിവരാണ് ചിത്രത്തിൽ കമൽ ഹാസനൊപ്പം അണിനിരന്നത്. എആർ റഹ്മാന്റെ മ്യൂസിക്കും കൂടിയായതോടെ ത​ഗ് ലെെഫിന്റെ പ്രതീക്ഷകൾ ഇരട്ടിച്ചു. 1987 ൽ റിലീസ് ചെയ്ത നായകന് ശേഷം മണിരത്നവും കമൽ ഹാസനും കെെ കോർത്ത സിനിമയാണ് ത​ഗ് ലെെഫ്. സിനിമ പ്രഖ്യാപിച്ച സമയം മുതൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2022 നവംബർ മാസത്തിലാണ് ത​ഗ് ലെെഫ് പ്രഖ്യാപിച്ചത്. കമൽ ഹാസൻ നായകനായെത്തുന്ന 234ാമത്തെ സിനിമയാണിത്.

ത​ഗ് ലെെഫ് റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്. പല അഭിപ്രായങ്ങളാണ് സിനിമയെക്കുറിച്ച് വരുന്നത്. മേക്കിം​​ഗും കമൽ ഹാസന്റെ പെർഫോമൻസും ഏവരും എടുത്ത് പറഞ്ഞു. എന്നാൽ സിനിമ ശരാശരിയാണെന്ന അഭിപ്രായങ്ങളും വരുന്നുണ്ട്. എആർ റഹ്മാന്റെ മ്യൂസിക്കിനെ ഏവരും പ്രശംസിക്കുന്നു. പാട്ടുകളും പശ്ചാത്തല സം​ഗീതവുമാണ് ത​ഗ് ലെഫിന്റെ ആത്മവെന്നാണ് പ്രേക്ഷകർ പറയുന്നത്.

Thug Life Movie Review
Photo Credit: https://www.instagram.com/madrastalkies

എന്നാൽ ത​ഗ് ലെെഫിന്റെ കഥാ​ഗതി തൃപ്തപ്പെടുത്തുന്നില്ലെന്ന് അഭിപ്രായങ്ങളുണ്ട്. സിമ്പു ലഭിച്ച സീനുകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും കഥാപാത്രത്തിന് കെട്ടുറപ്പില്ലെന്ന് അഭിപ്രായമുണ്ട്. തൃഷ, അശോക് സെൽവൻ, അഭിരാമി എന്നിവർ തങ്ങൾക്ക് ലഭിച്ച റോൾ നന്നായി ചെയ്തു. ഐശ്വര്യ ലക്ഷ്മിക്ക് സ്ക്രീൻ സ്പേസ് കുറവാണെന്നും അഭിപ്രായമുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ ഇത്തവണ പല അഭിപ്രായങ്ങളാണ്. പൊന്നിയിൻ സെൽവന്റെ വൻ വിജയത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്ത സിനിമയാണ് ത​ഗ് ലെെഫ്.

കമൽ ഹാസനും മണിരത്നവും ചേർന്നാണ് ത​ഗ് ലെെഫിന്റെ തിരക്കഥ തയ്യാറാക്കിയത്. രം​ഗരായ ശക്തിവേൽ നായ്കർ എന്നാണ് കമൽ ഹാസന്റെ കഥാപാത്രത്തിന്റെ പേര്. സിമ്പു അമരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദ്രാണ് എന്നാണ് തൃഷയുടെ കഥാപാത്രത്തിന്റെ പേര്. ജീവ എന്ന കഥാപാത്രമായി അഭിരാമിയും എത്തുന്നു. നായകന് ശേഷം മണിരത്നവുമായി അടുത്ത സിനിമ ചെയ്യാൻ ഇത്രയധികം വർഷങ്ങളെടുത്തതിനെക്കുറിച്ച് കമൽ ഹാസൻ സംസാരിച്ചിട്ടുണ്ട്. ഒന്നിച്ച് പ്രവർത്തിക്കാൻ പറ്റിയ സ്ക്രിപ്റ്റ് ഇല്ലായിരുന്നു എന്നാണ് കമൽ ഹാസൻ പറഞ്ഞത്. സിമ്പുവിന്റെ റോളിലേക്ക് നേരത്തെ ദുൽഖർ സൽമാനെയാണ് പരി​ഗണിച്ചിരുന്നത്. എന്നാൽ ഡേറ്റിന്റെ പ്രശ്നങ്ങൾ കാരണം നടൻ പിന്മാറി. ഇതോടെയാണ് സിമ്പുവിലേക്ക് ത​ഗ് ലെെഫ് എത്തുന്നത്.

കമൽ ഹാസനൊപ്പം സിമ്പു ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ​ത​ഗ് ലെെഫ്. മണിരത്നത്തിന്റെ ചെക്ക ചിന്ത വാനം എന്ന സിനിമയിൽ നേരത്തെ സിമ്പു അഭിനയിച്ചിട്ടുണ്ട്. പൊന്നിയിൻ സെൽവനിൽ സിമ്പുവിനെ പരി​ഗണിച്ചിരുന്നെങ്കിലും ഡേറ്റിന്റെ പ്രശ്നങ്ങൾ കാരണം ഈ കാസ്റ്റിം​ഗ് നടന്നില്ല. സിമ്പുവിന്റെയും കമൽ ​ഹാസന്റെയും ആരാധകർ ഒരു പോലെ കാത്തിരുന്ന സിനിമയാണ് ത​ഗ് ലെെഫ്. സിമ്പുവിന് കരിയറിൽ തിരിച്ച് വരവ് അനിവാര്യമാണ്. ​ത​ഗ് ലെെഫ് വൻ വിജയമായാൽ നടനിത് കരിയറിൽ ഏറെ ​ഗുണം ചെയ്യും. ഇന്ത്യൻ 2 വിന്റെ പരാജയത്തിന് ശേഷം കമൽ ഹാസൻ നായകനായെത്തിയ സിനിമയാണ് ത​ഗ് ലെെഫ്. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 വൻ പരാജയമായിരുന്നു. കമൽ ഹാസന് ഏറെ വിമർശനം നേരിടേണ്ടി വന്ന സിനിമയായിരുന്നു ഇത്.

More from Filmibeat

Read more about: kamal haasan social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X