ദിലീപിന്റേത് മുടന്തന്‍ ന്യായങ്ങള്‍
ദിലീപ് തുളസീദാസ് തര്‍ക്കം അമ്മയും മാക്ടയുമായുളള പോരിലേയ്ക്ക് വളരുമ്പോള്‍ ദിലീപിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തു വരികയാണ് തുളസീദാസ്.
തന്റെ കോക്കസിലുളള എഴുത്തുകാരുമായി ചേര്‍ന്ന് ദിലീപ് തന്നെയും നിര്‍മ്മാതാവിനെയും കുരങ്ങു കളിപ്പിക്കുകയായിരുന്നുവെന്നാണ് തുളസീദാസിന്റെ ആരോപണം. സ്വന്തം കൈയില്‍ നിന്ന് അമ്പതിനായിരം ടോക്കണ്‍ അഡ്വാന്‍സ് ദിലീപിന് നല്‍കിയിരുന്നുവെന്നും തുളസീദാസ് വെളിപ്പെടുത്തുന്നുണ്ട്.
തുളസീദാസിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് സംഭവത്തിന്റെ തിരക്കഥ ഇങ്ങനെയാണ്. സംവിധായകന്റെ മനസില്‍ ഒരു കഥ രൂപപ്പെടുന്നു. നായകവേഷം ദിലീപിന് നല്‍കിയാല്‍ നന്നായിരിക്കുമെന്നും തോന്നുന്നു. തുടര്‍ന്ന് തുളസീദാസ് ദിലീപിനെ കാണാന്‍ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിന്റെ സെറ്റിലെത്തുന്നു.
തുളസീദാസിന്റെ കഥ കേട്ട് നടനും നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറും ആവേശഭരിതരായി. സംവിധായകന്റെ മുന്നില്‍ വെച്ചു തന്നെ ദിലീപ് സിബി ഉദയ്‍കൃഷ്ണ ടീമിലെ ഉദയനെ ഫോണ്‍ ചെയ്തു. തിരക്കഥ എഴുതാനുളള നിര്‍ദ്ദേശവും നല്‍കി.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications