ദിലീപിന്റേത് മുടന്തന്‍ ന്യായങ്ങള്‍

By Staff

Dileep
അങ്ങനെയാണ് ഉളളാട്ടില്‍ ശശി ചിത്രത്തില്‍ എത്തുന്നത്. ശശിയും എ ആര്‍ കണ്ണനുമൊന്നിച്ച് വീണ്ടും ദിലീപിനെ കണ്ടു. അപ്പോള്‍ ദിലീപ് കുറച്ച് കാശ് കടം ചോദിച്ചു. നാല്‍പതു ലക്ഷം രൂപ ഉളളാട്ടില്‍ ശശി ദിലീപിന് നല്‍കി. മുപ്പത്തി അഞ്ചു ലക്ഷം രൂപ പണമായും അഞ്ചു ലക്ഷം ചെക്കായും.

തിരക്കഥാകൃത്തിനും നല്‍കി ഒരു ലക്ഷത്തിന്റെ ചെക്ക്. കാലം പിന്നെയും മുന്നോട്ട് നീങ്ങി. പടത്തിന്റെ ജോലികളൊന്നും പിന്നെയും തുടങ്ങുന്നില്ല. തിരക്കഥാകൃത്തുക്കളാണെങ്കില്‍ ചെക്ക് കളക്ഷനും അയച്ചിട്ടില്ല.

അതിനിടെ ഫാസ്റ്റ് ട്രാക്കിന്റെ സെറ്റില്‍ വീണ്ടും ചിത്രത്തെക്കുറിച്ച് സംസാരിക്കാന്‍ തുളസീദാസ് എത്തി. ചെന്നപ്പോള്‍ ഒരു പയ്യന്‍ ദിലീപിന്റെ കാലു തിരുമ്മുകയായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ദിലീപ് സംവിധായകനോട് ഇരിക്കാന്‍ പോലും പറഞ്ഞില്ല. ചോദിച്ച വിശേഷങ്ങള്‍ക്ക് നീരസത്തോടെ മറുപടി.

അവഗണനയില്‍ സംവിധായകന്റെ കണ്ണു നിറഞ്ഞു. തന്നെ വിശ്വസിച്ച് നാല്‍പതു ലക്ഷം മുടക്കിയ നിര്‍മ്മാതാവിന്റെ അവസ്ഥയോര്‍ത്ത് ഒന്നും പറയാതെ മടങ്ങി.

സിബി ഉദയന്‍ ടീമിനെ മാറ്റണമെന്നായിരുന്നു അപ്പോള്‍ ദിലീപിന്റെ ആവശ്യം.

ആയിടെയാണ് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുന്നത്. ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ ലാല്‍ ചിത്രം മാറ്റിവെയ്ക്കാന്‍ പോലും താന്‍ തയ്യാറായെന്ന് തുളസീദാസ് പറയുന്നു. ട്വെന്റി ട്വെന്റിയ്ക്കും മുല്ലയ്ക്കും ശേഷം ഈ ചിത്രം ചെയ്യാമെന്ന് ദിലീപ് വാക്കു കൊടുത്തു.

കോളെജ് കുമാരന്‍ റിലീസ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ പത്രത്തില്‍ നിന്ന് അറിയുന്നു, ഉള്ളാട്ടില്‍ ഫിലിംസിന്റെ ദിലീപ് ചിത്രത്തില്‍ നിന്നും സംവിധായകനെ മാറ്റിയെന്ന്.

കോളെജ് കുമാരന്‍ സൂപ്പര്‍ ഹിറ്റാകാത്തതിനാല്‍ തുളസീദാസിന്റെ കീഴില്‍ ചിത്രം ചെയ്യാന്‍ താരം തയ്യാറല്ലെന്നും പറഞ്ഞുവത്രേ!

നാല്‍പത് ലക്ഷം രൂപ മുടക്കിയ നിര്‍മ്മാതാവ് ഇപ്പോള്‍ താരത്തിന്റെ പോക്കറ്റിലായെന്നും തുളസീദാസ് വിമര്‍ശിക്കുന്നു.


അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍








Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X