ദിലീപിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ലിബര്‍ട്ടി ബഷീര്‍, വലിയ വീട്ടില്‍ സിറാജ്, മിലന്‍ ജലീല്‍, ഉളളാട്ടില്‍ ശശി. ഇതില്‍ സിറാജില്‍ നിന്നും അമ്പതിനായിരം രൂപ സംവിധായകന്‍ കൈപ്പറ്റുകയും ചെയ്തു.
നാലു വര്‍ഷം ഒരു കഥയ്ക്കു വേണ്ടി ദിലീപിന്റെ പിറകേ നടന്ന സംവിധായകന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയപ്പോള്‍ നിര്‍മ്മാതാവിനെയും എഴുത്തുകാരനെയും സ്വന്തം നിലയ്ക്ക് കണ്ടെത്താനായി. ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം എന്നീ രണ്ട് ചിത്രങ്ങളുടെ പരിചയം മാത്രമുളള സുരേഷ് പൊതുവാളാണ് തുളസീദാസിനു വേണ്ടി കോളെജ് കുമാരന്റെ തിരക്കഥയെഴുതിയത്.
വി ആര്‍ ഗോപാലകൃഷ്ണന്‍, എസ് എന്‍ സ്വാമി, കലൂര്‍ ഡെന്നിസ്, രഘുനാഥ് പലേരി, ബാബു ജനാര്‍ദ്ദനന്‍ എന്നിങ്ങനെയുളള പ്രമുഖരുടെ തിരക്കഥയില്‍ തുളസീദാസ് ചിത്രങ്ങളെടുത്തിട്ടുണ്ട്. ദിലീപ് തന്നെ തുളസീദാസിന്റെ മായപ്പൊന്മാന്‍, ദോസ്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അപ്പോള്‍ ഒരു തിരക്കഥയ്ക്കു വേണ്ടി നാലു വര്‍ഷം സിബി-ഉദയന്‍ ടീമിന്റെ പിന്നാലെ തുളസീദാസ് നടന്നു എന്നു പറയുന്നതില്‍ അസ്വാഭാവികതയില്ലേ. ദിലീപ് അഭിനയിച്ചാല്‍ മാത്രം മനോഹരമാകുന്ന എന്തുകഥയാണ് സംവിധായകന്റെ മനസിലുണ്ടായിരുന്നത് എന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല.
മോഹന്‍ലാലിനെ വെച്ച് മിസ്റ്റര്‍ ബ്രഹ്മചാരിയും കോളെജ് കുമാരനും എടുത്തപ്പോഴും അദ്ദേഹം ഇതൊക്കെ തന്നെയാണ് പറഞ്ഞിരുന്നത്. ആ ചിത്രങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് നമുക്കറിയാം.
അല്‍പമെങ്കിലും ഓടിയെന്ന് പറയാവുന്ന തുളസീദാസിന്റെ സമീപകാല ചിത്രം 2001ല്‍ ദിലീപും കുഞ്ചാക്കോ ബോബനും ഒന്നിച്ച ദോസ്താണ്. അതിനു ശേഷം പ്രണയമണിത്തൂവല്‍, മിസ്റ്റര്‍ ബ്രഹ്മചാരി, രക്ഷകന്‍, കോളെജ് കുമാരന്‍ എന്നീ ചിത്രങ്ങള്‍ വന്നതും പോയതുമൊന്നും ആരും അറിഞ്ഞിട്ടില്ല.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications