ദിലീപിന്റേത് മുടന്തന്‍ ന്യായങ്ങള്‍
ഒരു താരത്തിന്റെ ഡേറ്റും തട്ടിക്കൂട്ടി അതിന്റെ പേരില്‍ നിര്‍മ്മാതാക്കളെ ചാക്കിലാക്കി എങ്ങനെയും ഒരു തിരക്കഥ തട്ടിക്കൂട്ടി സിനിമയെടുക്കുന്ന സ്ഥിരം തട്ടിപ്പ് രീതിയാണ് തുളസീദാസിന്റെ വെളിപ്പെടുത്തലില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാവുന്നത്. ചിത്രഭൂമി പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഇക്കാര്യം തുളസീദാസിന്റെ വായില്‍ നിന്ന് തന്നെ നമുക്ക് കേള്‍ക്കാം.
പട്ടണത്തില്‍ സുന്ദരന്റെ സെറ്റില്‍ ചെന്ന് ലിബര്‍ട്ടി ബഷീറിനോടും ദിലീപിനോടും കഥ പറഞ്ഞപ്പോള്‍ താരമാണ് ആവേശം കയറി ഫോണെടുത്ത് തിരക്കഥാകൃത്തിനെ വിളിച്ചത്. അതല്ലാതെ ഏതെങ്കിലും ബന്ധം ഉദയനോട് തുളസീദാസിനില്ല.
സംവിധായകന്റെ മനസില്‍ ഒരു കഥയുണ്ടെങ്കില്‍ ആദ്യം തിരക്കഥാകൃത്തിനെയല്ലേ പോയി കാണേണ്ടത്? പകരം തുളസീദാസ് ചെയ്തത് ഇതാണ്. ആദ്യം താരം, പിന്നെ നിര്‍മ്മാതാവ്, അതു കഴിഞ്ഞ് തിരക്കഥാകൃത്ത്. ഈ രീതിയിലാണോ തന്റെ കരിയറിലെ 28 ചിത്രങ്ങളും തുളസീദാസ് സംവിധാനം ചെയ്തത്?
തിരക്കഥ പോലും തയ്യാറാകെ വലിയ വീട്ടില്‍ സിറാജിന്റെ കൈയില്‍ നിന്നും അഡ്വാന്‍സ് സ്വീകരിക്കാനും തുളസീദാസ് തയ്യാറായി.
ദിലീപിനെ ന്യായീകരിക്കാനോ ദിലീപ് തെറ്റുകാരനല്ലെന്ന് വാദിക്കാനോ അല്ല ഇത്രയും എഴുതിയത്. മലയാള സിനിമ എത്തിപ്പെട്ടിരിക്കുന്ന വൃത്തികെട്ട ഒരു ദുരന്തമാണ് തുളസീദാസ് ദിലീപ് തര്‍ക്കത്തിലൂടെ നമുക്ക് മുന്നില്‍ വെളിപ്പെട്ടിരിക്കുന്നത്.
ഒരു നടന്റെ ഡേറ്റുമൊപ്പിച്ച് നിര്‍മ്മാതാവിനെ വലയിലാക്കി സിനിമ പിടിക്കാന്‍ നടക്കുന്ന സംവിധായകര്‍ക്ക് തുളസീദാസ് ഒരു പാഠമാണ്. എത്ര തുളസീദാസുമാര്‍ക്ക് ഈ അനുഭവമുണ്ടായാലും ഇവിടെ ഇതൊക്കെ തന്നെയേ നടക്കൂവെന്നത് മറ്റൊരു സത്യം.
മുന്‍പേജുകളില്‍
;
;
;
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications