കാമറയ്ക്കു മുന്നില്‍ സ്ത്രീകള്‍, പിന്നില്‍ പുരുഷന്മാരും
മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരെയൊക്കെ വച്ച് സൂപ്പര്‍ഹിറ്റൊരുക്കിയ സംവിധായകനാണു തുളസീദാസ്. എന്നാല്‍ അടുത്തിടെയായി തുളസീദാസിന്റെ സിനിമയൊന്നും ഉണ്ടായിരുന്നില്ല. ദിലീപുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നു സീരിയലിലേക്കു കളം മാറ്റിയതായിരുന്നു തുളസീദാസ്. പുതിയൊരു പ്രമേയവുമായി ശക്തമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
സ്ത്രീകള്‍ മാത്രമുള്ളൊരു സിനിമ സംവിധാനം ചെയ്യുകയാണ് അദ്ദേഹം. ഒറ്റ സീനില്‍ പോലും പുരുഷന്‍മാരുണ്ടാകില്ല. ഗേള്‍സ് എന്നു പേരിട്ടിരിക്കുന്നചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണു ഒരുക്കുന്നത്. പുരുഷസാന്നിധ്യമില്ലാത്ത ഇന്ത്യയിലെ ആദ്യ സിനിമയാണിതെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്.

ഇനിയ, സുഭിഷ, അങ്കിത, സീരിയല്‍ താരം അര്‍ച്ചന, സബിത ആനന്ദ്, യുവറാണി എന്നിവരാണു താരങ്ങള്‍. സ്‌ക്രീനില്‍ മാത്രമേ സ്ത്രീകളുള്ളൂ. ബാക്കിയെല്ലായിടത്തും പുരുഷന്‍മാരാണ്. മനോജ് രഞ്ജിത്താണു കഥയും തിരക്കഥയും ഒരുക്കുന്നത്. രാജീവ് ആലുങ്കലാണ് ഗാനങ്ങള്‍ എഴുതുന്നത്. സംഗീതം നല്‍കുന്നത് എം.ജി. ശ്രീകുമാറും. സഞ്ജീവ് ശങ്കറാണ് കാമറ. കുട്ടിക്കാനത്തു തുടങ്ങിയ ചിത്രീകരണം വാഗമണ്‍, കൊച്ചി എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കും.
മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ബ്രഹ്മചാരിയായിരുന്നു തുളസീദാസിന്റെ അവസാനത്തെ ഹിറ്റ് ചിത്രം. കലൂര്‍ ഡന്നീസിന്റെ തിരക്കഥയില്‍ വര്‍ഷത്തില്‍ ആറു ചിത്രങ്ങള്‍ വരെ സംവിധാനം ചെയ്ത കാലമുണ്ടായിരുന്നു തുളസീദാസിന്. പുതിയ ചിത്രം അദ്ദേഹത്തിനു ബ്രേക്കു നല്‍കുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications











