For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നഗരജീവിതം സൃഷ്ടിക്കുന്ന കരളുറപ്പില്ലാത്ത നിലപാടുകളുമായി തുരിയം! ചിത്രം ഒക്‌ടോബര്‍ 11 മുതൽ

  |

  ഭൗതിക ജീവിതത്തിലെ അനുഭവങ്ങള്‍ ഭൂരിപക്ഷം പേരെയും കൂടുതല്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുണ്ടാക്കി അതില്‍ മുഴുകാനാണ് പ്രേരിപ്പിക്കുന്നത്. സ്വയം തീര്‍ക്കുന്ന തടവറകളാണവയെന്ന് അവര്‍ ജീവിതാവസാനം വരെ തിരിച്ചറിയില്ല. അപൂര്‍വ്വം ചിലര്‍ ആ തടവറ ഭേദിക്കുകയും ആത്മീയതയുടെ ആകാശത്തേക്ക് പറക്കുകയും ചെയ്യും. അത്തരമൊരു ചെറുപ്പക്കാരന്റെ കഥയാണ് 'തുരീയം' പറയുന്നത്. ചിത്രം ഒക്ടോബർ 11 തിയറ്ററുകളിലേയ്ക്ക്.

  thuriyam

  വോഗ് മാസികയിൽ ഗ്ലാമറസായി നയൻസ്! അഭിമുഖം കൊടുത്തത് 10 വർഷങ്ങൾക്ക് ശേഷം, കാരണം വെളിപ്പെടുത്തി താരം

  ഒരു പ്രണയത്തിന്റെ ഫലപ്രാപ്തിയിലെത്തിയ അയാളുടെ ആവേശത്തെ അനിവാര്യമായ ചില സംഭവങ്ങള്‍ കെടുത്തിക്കളയുന്നു. ഗ്രാമത്തിലെ നിഷ്‌ക്കളങ്ക സൗഹൃദങ്ങളും ആഴമുള്ള കുടുംബ ബന്ധങ്ങളും ഈചിത്രം വരച്ചുകാട്ടുന്നു. ഒപ്പം നഗരജീവിതം സൃഷ്ടിക്കുന്ന യുവത്വങ്ങളുടെ കരളുറപ്പില്ലാത്ത നിലപാടുകളും ഇതില്‍ തെളിയുന്നു. അഞ്ചു മനോഹരഗാനങ്ങളുടെ അകമ്പടിയോടെത്തുന്ന ഈ ചിത്രം സഞ്ചരിക്കുന്നത് പതിവ് സിനിമാ സങ്കല്പങ്ങളില്‍ നിന്നു ഭിന്നമായാണ്. രാജേഷ് ശര്‍മ്മ, കലാഭവന്‍ റഹ്മാന്‍, ജോഷിമാത്യു (സംവിധായകന്‍), സുനീര്‍ റിനൂസ്, സൂര്യകിരണ്‍, ഗായത്രി പ്രിയ, കെപിഎസി ശാന്ത, ഭാസി തിരുവല്ല, മുന്‍ഷി ദിലീപ,് ബിജിരാജ് കാളിദാസ, ശിവകൃഷ്ണ, സജീവ് രാഘവ്, ജിജാ സുരേന്ദ്രന്‍, പ്രിയങ്ക, ജെന്നി എലിസബത്ത്, സ്റ്റെഫിന, വൈഗ നന്ദ എന്നിവർ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നുണ്ട്.

  അയാൾ ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു! പാസ്പോർട്ട് കത്തിക്കുമെന്ന് പറഞ്ഞു, മുന്‍കാമുകനെക്കുറിച്ച് നടി

  മാധവം മൂവീസ് ബാനറിൽ ബിജേഷ് നായര്‍ നിർമ്മിക്കുന്ന ചിത്രം സംവിധാനെ ചെയ്യുന്നത് ജിതിന്‍ കുമ്പുക്കാട്ടാണ്. എഡിറ്റിംഗ്, തിരക്കഥ, സംഭാഷണം - പി. പ്രകാശ്, ഛായാഗ്രഹണം - ജി.കെ. നന്ദകുമാര്‍, പ്രൊ: കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - സജീവ് രാഘവ്, ഗാനരചന - പി. പ്രകാശ്, സംഗീതം - ആര്‍. സോമശേഖരന്‍, സിബു സുകുമാരന്‍, ദില്‍ജിത്ത്, ആലാപനം - നജീം അര്‍ഷാദ്, മൃദുല വാരിയര്‍, വിനീത, മത്തായി സുനില്‍, വിനോദ് നീലാംബരി, ദില്‍ജിത്ത്, സൗണ്ട് ഡിസൈന്‍ - ആനന്ദ് ബാബു, പശ്ചാത്തല സംഗീതം - സിബു സുകുമാരന്‍, കോസ്റ്റ്യും - അജിത്ത് ഡേവിഡ്, ചമയം - ഉദയന്‍ നേമം, കല - വിഷ്ണുദാസ്, ചീഫ് അസ്സോ: ഡയറക്ടര്‍ - വിനോജ് നാരായണന്‍, അസ്സോ: ഡയറക്ടര്‍ - മഹേഷ് കൃഷ്ണ, പ്രൊ: എക്‌സി.- ദീപു തിരുവല്ലം, സംവിധാന സഹായികള്‍ - സൈമണ്‍, സുജേഷ്, ആകാശ്, സ്റ്റില്‍സ് - അജേഷ് ആവണി, വിതരണം - മാധവ് മൂവീസ് റിലീസ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍.

  English summary
  Thureeyam release on october 11
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X