അമ്പിളിയോട് വിട്ടുകളയണമെന്ന് അര്‍ജുന്‍! നേരില്‍ക്കണ്ട് ടിക്ക് ടോക്കറും റോസ്റ്ററും

By Midhun Raj

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗമായ താരങ്ങളാണ് അര്‍ജുനും അമ്പിളിയും. യുടൂബ് വീഡിയോകളിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായതെങ്കില്‍ ടിക്ക് ടോക്കിലൂടെയാണ് അമ്പിളിയെ എല്ലാവരും കണ്ടത്. ടിക്ക് ടോക്ക് റോസ്റ്റിങ്ങില്‍ അമ്പിളിയുടെ വീഡിയോ എടുത്തും അര്‍ജുന്‍ ട്രോളിയിരുന്നു. തന്നെ വിട്ടുപോയ കാമുകിയെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചായിരുന്നു അമ്പിളി വീഡിയോ ചെയ്തിരുന്നത്. മിക്ക വീഡിയോകളിലും കരഞ്ഞുകൊണ്ടാണ് അമ്പിളി കാര്യം പറഞ്ഞത്.

Recommended Video

അര്‍ജുനൊപ്പം കളിച്ച് ചിരിച്ച് പൊന്നമ്പിളി | FilmiBeat Malayalam

ambili-arjun

ഇത് അതിവേഗം ടിക്ക് ടോക്കില്‍ വൈറലാവുകയും ചെയ്തു. പിന്നാലെ അമ്പിളിയുടെ വീഡിയോയെ ട്രോളി അര്‍ജുന്‍ രംഗത്തെത്തുകയായിരുന്നു.
അമ്പിളിയുടെ കരച്ചിലിനെ ആയിരുന്നു അര്‍ജുന്‍ കൂടുതലും ട്രോളിയത്. ഒപ്പം അമ്പിളിയുടെ വീഡിയോയ്ക്ക് മറുപടിയായി വിട്ടുകളയണം എന്ന അര്‍ജുന്റെ ഡയലോഗും തരംഗമായി മാറി. ഈ ഡയലോഗ് അനുകരിച്ച് ടിക്ക് ടോക്കില്‍ ധാരാളമായി വീഡിയോകള്‍ വന്നിരുന്നു.

അര്‍ജുനെ അനുകരിച്ച് അമ്പിളിയും ടിക്ക് ടോക്കില്‍ വീഡിയോ ചെയ്തിരുന്നു. ഒപ്പം തന്നെ ഫേമസ് ആക്കിയതിന് അര്‍ജുനോട് നന്ദിയും അറിയിച്ചിരുന്നു താരം. ഇപ്പോഴിതാ അര്‍ജുനും അമ്പിളിയും ആദ്യമായി നേരില്‍കണ്ടതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലൈറ്റ് ആന്‍ഡ് ലൈഫ് എന്ന യൂടൂബ് ചാനലാണ് ഇരുവരെയും ഒന്നിപ്പിച്ചിരിക്കുന്നത്.

അര്‍ജുനെ കാണുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അമ്പിളി പറഞ്ഞു. അമ്പിളിയോട് സംസാരിച്ച ശേഷം അവനൊരു പാവമാണെന്ന് ആയിരുന്നു അര്‍ജുന്‍ പറഞ്ഞത്. വീഡിയോ ട്രോളായി കണ്ടാല്‍ മതിയെന്നും അതിനപ്പുറത്തേക്ക് വ്യക്തിപരമായി ഒന്നുമില്ലെന്നും അര്‍ജുന്‍ പറഞ്ഞു. തന്റെ വീഡിയോയ്ക്ക് ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നുവെന്ന് അര്‍ജുന്‍ അമ്പിളിയോട് പറഞ്ഞു.

തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് അമ്പിളി പറഞ്ഞപ്പോള്‍ അതിന് പറ്റിയ പ്ലാറ്റ്‌ഫോം ടിക്ക് ടോക്ക് ആണെന്നായിരുന്നു അര്‍ജുന്റെ മറുപടി. തൃശ്ശൂരില്‍ നിന്നും ആലപ്പുഴയിലെത്തിയാണ് അമ്പിളി അര്‍ജുനെ കണ്ടത്. ആദ്യമായി നേരില്‍ കണ്ടതിന് പിന്നാലെ ഒരുമിച്ച് ടിക്ക് ടോക്കും ചെയ്തിരുന്നു ഇരുവരും. ഇത് അമ്പിളി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.

More from Filmibeat

Read more about: arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X